മലയാളികളുടേയു തമിഴന്മാരുടേയും പ്രിയ നടിയായിരിക്കുകയാണ് നടി കീർത്തി സുരേഷ്. തമിഴിലെ വമ്പൻ മുതൽ മുടക്കുള്ള ചിത്രങ്ങളിൽ സാന്നിദ്ധ്യമറിയിച്ച നടിക്ക് ഇപ്പോൾ ഇൻസ്റ്റ്ര ഗ്രാമിലും ആരാധകരുടെ വൻ സ്വീകാര്യം ലഭിക്കുന്നുണ്ട്. സിനിമയെ പ്പോലെ തന്നെ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും ആസ്വാദകരേറെയാണ്. സിൽക്ക് പരസ്യത്തിന് വേണ്ടി നടി നടത്തിയ ഫോടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സൗത്ത് ഇന്ത്യയിൽ കൈ നിറയെ ചിത്രങ്ങളുള്ള നടി ഇപ്പോൾ ബോളിവുഡിലും കാൽ വക്കാൻ തുടങ്ങുകയാണ് . അതും തമിഴ്നാട്ടിൽ നിന്ന് ബോളിവുഡിലേക്ക് അരങ്ങേറിയ ആദ്യ ചിത്രം തന്നെ 1300 കോടിയിലേറെ കളക്ഷൻ നേടിയ ജവാൻ ചിത്രത്തിൻ്റെ സംവിധായകൻ അറ്റ്ലീ നിർമിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രത്തിൽ നായിക ആയിക്കൊണ്ട്. വരുൺ ധവാൻ നായകനാകുന്ന ചിത്രത്തിന് വൻ പ്രതീക്ഷകളാണ് ഉള്ളത്. എന്തായാലും ഈ ചിതത്തിൻ്റെ റിലീസിന് ശേഷം നടിയുടെ ആരാധകരുടെ എണ്ണം ഇരട്ടിയാകുമെന്നത് ഉറപ്പാണ് .
നടിയുടെ വൈറലായ ചിത്രങ്ങൾ ഇതാ