ലിയോക്ക് ശേഷം സൗത്ത് ഇന്ത്യയിലെ പ്രശസ്ത സംവിധായകൻ ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂലിയുടെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. രജനികാന്ത് നായകനാക്കുന്ന ഈ പുതിയ ചിത്രം അദ്ദേഹത്തിൻറെ 171ാമത്തെ ചിത്രമാണ് . പതിവുപോലെ തന്നെ അനിരുദ്ധ് തന്നെയാണ് ചിത്രത്തിൻറെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ജയിലർ മൂവിക്ക് ശേഷം രജനികാന്തിനെ വെച്ച് സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ടൈറ്റിൽ ടീസറിന് ഇതിനോടകം തന്നെ ഒരു മണിക്കൂറിൽ ഒരു കോടിയിലധികം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്.
ജയിലറിൻറെ വൻ വിജയത്തിന് ശേഷം രജനികാന്ത് സൺ പിച്ചേഴ്സ് കൂട്ടുകെട്ടും ലൊകേഷ് കനകരാജ് ആദ്യമായി സൂപ്പർസ്റ്റാറുമായി ഒന്നിക്കുന്ന ചിത്രമായതുകൊണ്ടും വൻപ്രതിക്ഷയാണ് ചിത്രത്തിനുള്ളത്. ചിത്രത്തിൻറെ ടൈറ്റിൽ ടീസർ കാണാം