ഷമ്മിക്കൊപ്പം കരിങ്കാളി ഡാൻസ് കളിച്ച് ഭാര്യയും…. വീഡിയോ

ആവേശം സിനിമ 50 കോടിയും കടന്ന് വലിയ വിജയം കൈവരിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് . ഫഹദ് ഫാസിലിൻ്റെ വേറിട്ട പ്രകടനം കൊണ്ട് ജനങ്ങൾ ഏറ്റടുത്ത സിനിമയിലെ സീനുകളെല്ലാം തന്നെ ഒരുപാട് ചർച്ചാവിഷയാ ആയിരുന്നു. ചിത്രത്തിൽ കരിങ്കാളി എന്ന ഗാനത്തിന് ഫഹദ് റീൽ വീഡിയോ ചെയ്യുന്ന രംഗം വളരെ നിറ്റായിരുന്നു. ഈ സീൻ പുറത്തിറങ്ങിയപ്പോൾ മുതൽ ഇതിനെ അനുകരിച്ചുള്ള റീൽവീഡിയോയുടെ എണ്ണവും കൂടി വരുന്നുണ്ട് . ഇപ്പോഴിതാ നടി ഗ്രേസ് ആൻ്റണിയും കരിങ്കാളി റീൽസുമായി എത്തിയിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ ഫഹദ് അവത്തിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിൻ്റെ ഭാര്യ കഥാപാത്രം ചെയ്തത് ഗ്രേസ് ആൻ്റണി ആയിരുന്നു. അതുകൊണ്ട് തന്നെ ഷമ്മിയുടെ ഭാര്യ കരിങ്കാളി റീൽസ് കളിക്കുന്നു എന്നാണ് ഹാസ്യരൂപേണ കമൻ്റുകൾ നിറയുന്നത്. വീഡിയോ കാണാം.