ഫഹദ് ഫാസിലിനെയും ആവേശത്തെയും പൊക്കിയടിച്ച് സാമന്ത… ഫാഫ എന്നെ ഞെട്ടിച്ചു..പിന്നെ…..

സൗത്ത് ഇന്ത്യ മുഴുവൻ തരംഗമായി മാറിക്കെണ്ടിരിക്കുകയാണ് ഫഹദ് ഫാസിലിൻ്റെ ഏറ്റവും പുതിയ ചിത്രമായ ആവേശം. രോമാഞ്ചം എന്ന ബ്ലോക്ക്ബസ്റ്റർ മൂവിക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രത്തിൻ്റെ പ്രൊഡ്യൂസർമാരിൽ ഒരാൾ ഫഹദിൻ്റെ ഭാര്യ നസ്രിയയും കൂടിയാണ്

ചിത്രത്തിൽ ഫഹദിൻ്റെ പൺമാൻ ഷോ പെർഫോർമൻസ് ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിത നടി സാമന്തയും ആവേശം കണ്ടതിൻ്റെ ആവേശം തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. 

“ആവേശം എന്നെ ഒരേ സമയം ചിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്തു.” ചില സിനിമകൾ തീയറ്ററിൽ മാതം കണ്ടാസ്വദിക്കേണ്ട സിനിമകളായിരിക്കും ആവേശം അത്തരത്തിലൊരു സിനിമയാണ് എന്നാണ് സാമന്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഒരു ഫഹദ് ഫാസിൽ സിനിമ പോലും ഒഴിവാക്കരുത് എന്നും സാമന്ത പറയുന്നു.

ആവേശം ഇപ്പോൾ 100 കോടിയും കടന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസിൽ തന്നെ നിർമ്മിച്ച് ഈ വർഷം പുറത്തിറങ്ങിയ പ്രേമലു 135 കോടി ഈ വർഷം കളക്റ്റ് ചെയ്തിരുന്നു . 2024 എന്തുകൊണ്ടും മലയാളസിനിമക്ക് നല്ല വർഷമാണ് എന്നാണ് സിനിമ പ്രേക്ഷകർ പറയുന്നത്.