മലയാള സിനിമയിൽ ബാലതാരമായി ഏറെക്കാലം ശോഭിച്ചു നിലവിൽ അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞുനിൽക്കുന്ന താരമാണ് നടി നയൻതാര ചക്രവർത്തി . മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങൾ അണിനിരന്ന കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയൻതാര പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയത്. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ടിങ്കുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ നയൻതാരക്ക് മൂന്ന് വയസ്സാണ് പ്രായം.
അന്നുമുതൽ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന നയൻതാര ചക്രവർത്തി മലയാള സിനിമയിൽ സജീവമായിരുന്നു . 10 വർഷത്തോളം ബാലതാരമായി പല സിനിമകളിലും വേഷമിട്ടു. 2016ൽ പുറത്തിറങ്ങിയ മറുപടി എന്ന സിനിമയിലാണ് നയൻതാര അവസാനമായി വേഷമിട്ടത്. പിന്നീട് ഈ ആറു വർഷക്കാലം മലയാള സിനിമയിൽ താരത്തെ കണ്ടിട്ടില്ല. നയൻതാരക്കൊപ്പം തന്നെ ബാലതാരമായി വേഷമിട്ടിരുന്ന പല താരങ്ങളും ഇന്ന് നായികയായി അരങ്ങേറ്റം കുറയ്ക്കുകയും ചെയ്തു. ഇവരെപ്പോലെ നായികയായി രംഗപ്രവേശനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നയൻതാര ചക്രവർത്തിയും .
ജെന്റിൽമാൻ 2 എന്ന തമിഴ് ചിത്രത്തിലെ നായികമാരിൽ ഒരാളായി വേഷമിടുന്നത് നയൻതാര ചക്രവർത്തിയാണ് എന്ന പ്രഖ്യാപനം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. പക്ഷേ ഇതുവരെയും സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. ഈ ചിത്രത്തിനു മുൻപ് തന്നെ മലയാളത്തിൽ താരം നായികയായി അരങ്ങേറ്റം കുറിക്കുമോ എന്ന് ഉറ്റ്നോക്കി കൊണ്ടിരിക്കുകയാണ് പ്രേക്ഷകർ . സിനിമയിൽനിന്ന് വിട്ടുനിന്ന ഇക്കാലയളവിലും താരത്തെ പ്രേക്ഷകർ മറന്നിരുന്നില്ല. ഇതിന് കാരണം സോഷ്യൽ മീഡിയയിൽ നയൻതാര സജീവമായത് കൊണ്ട് തന്നെയാണ്.
താരത്തിന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ അറിഞ്ഞിരുന്നത് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് . ഇപ്പോഴും നിരവധി ആരാധകരാണ് നയൻതാരയ്ക്കുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ വേഗം വൈറലായി മാറാറുണ്ട് . ഇപ്പോഴിതാ നയൻതാര തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജീൻസും യെല്ലോ കളർ ക്രോപ്ടോപ്പ് ധരിച്ച് ഫ്ലാറ്റിലെ ബാൽക്കണിയിൽ നിൽക്കുന്ന താരത്തെയാണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. നിരവധി ആരാധകരാണ് നയൻതാരയുടെ ഈ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.