മണിച്ചിത്രത്താഴ് 4K റി റിലീസ്. പ്രിവ്യൂ ഷോയ്ക്ക് ശേഷം ശോഭനയുടെ പ്രതികരണം.| Manichithrathaazhu Video

മലയാളത്തിൻ്റെ ക്ലാസിക്കുകളിൽ ഒന്നായി അറിയപ്പെടുന്ന മണിച്ചിത്രത്താഴ് വീണ്ടും തീയറ്ററുകളിലേക്കെത്തുകയാണ്. വൻ വരവേൽപാണ് ചിത്രത്തിൻ്റെ പ്രിവ്യൂ ഷോയ്ക്ക് ചെന്നെയ്യിൽ നിന്ന് ലഭിച്ചത്.

മണിച്ചിത്രത്താഴ് റിലീസ് ചെയ്യുന്നത് 1993ലാണ്. 31 വർഷങ്ങൾക്കു ശേഷം ചിത്രം തീയറ്ററിൽ എത്തുമ്പോൾ സ്ഥടികത്തിനും ദേവദൂതനും ലഭിച്ച അതേ സ്വീകാര്യത ചിത്രത്തിന് ലഭിക്കും എന്നാണ് പ്രതീക്ഷ. മോഹൻലാൽ നായകനായി 2000 ൽ പുറത്തിറങ്ങിയ ദേവദൂതൻ്റെ റി-റിലീസ് കളക്ഷൻ ആ ആഴ്ച്ച ഇറങ്ങിയ പുതിയ സിനിമകക്കോൾ വളരെ കൂടുതലാണ്. ജനങ്ങൾ ജ്ഞരം റി റിലീസുകളെ അത്രയധികം സ്വീകരിക്കുന്നുണ്ട്. മണി ചിത്രത്താഴ് റിലീസ് ഡേറ്റ് ഓഗസ്റ്റ് 17 ആണ്

manichitrathazhu-re-release- images

കഴിഞ്ഞ ദിവസം ജൂലൈ 29ന് ചിത്രത്തിൻ്റെ പരിവൂ ഷോ തന്നെയിൽ വച്ച് നടന്നിരുന്നു. ഇതിന് ശേഷം ശോഭനയുടെ പ്രതികരണം ശ്രദ്ധയാകർഷിക്കുകയാണ്. ഫാസിൽ സർ എന്ന ജീനിയസ് ഡയറക്ടറുടെ മേക്കിംഗിൽ 32 വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ചിത്രം ഈ കാലഘട്ടത്തിൽ കാണുമ്പോഴും ഒട്ടും പുതുമ നഷ്ടപ്പെടുന്നില്ല എന്ന് ശോഭന പറയുന്നു.

മണിച്ചിത്രത്താഴിൻ്റെ തമിഴ്, തെലുങ്ക് റീമേക്കുകൾ താൻ കണ്ടിട്ടില്ലെന്നും എന്നാൽ ഹിന്ദി റീമേക്ക് ആയ Bool Bulayya താൻ കണ്ടിട്ടുണ്ടെന്നും ശോഭന പറഞ്ഞു. ഇതിന് കാരണം അതിൻ്റെ സംവിധായകൻ പ്രിയ ധർശൻ ആയിരുന്നു എന്നതു കൊണ്ട് മണിചിത്രത്താഴിൽ അദ്ദേഹം അസിസ്റ്റൻ്റ് ഡയറക്റ്റർ ആയി ജോലി ചെയ്തിരുന്നു എന്നതു കൊണ്ടുമാണെന്ന് ശോഭന പറയുന്നു.

manichithra-thazhu-re-release

എന്നാൽ എല്ലാവർക്കും സന്തോഷമാണ് ചിത്രത്തിൻ്റെ റി റിലീസിൽ എങ്കിലും തൻ്റെ മനസിൽ സങ്കടമാണ് വരുന്നത് എന്ന് ശേന പറയുന്നു. കാരണം വളരെ ചെറുപ്പത്തിലേ സിനിമയിൽ വന്ന ഒരാളാണ് താൻ.അതുകൊണ്ടുതന്നെ നിങ്ങൾ പ്രേക്ഷകർക്ക് സ്കൂൾ ജീവിതം എങ്ങനെയാണോ അങ്ങനെയാണ് തനിക്ക് സിനിമ ജീവിതം.അന്ന് കൂടെ ഉണ്ടായിരുന്ന സഹപാഠികളെ പോലെയാണ് സിനിമയിലെ ആർട്ടിസ്റ്റുകളും .എന്നാൽ വർഷങ്ങൾക്കുശേഷം മണിച്ചിത്രത്താഴ് തിയേറ്ററിൽ കണ്ടപ്പോൾ തൻറെ സഹപാഠികൾ ആയിരുന്ന ആർട്ടിസ്റ്റുകളിൽ പകുതി പേരും ഇന്ന് ജീവനോടെ ഇല്ല എന്നത് വളരെ വിഷമിപ്പിക്കുന്ന കാര്യമാണ് എന്ന് ശോഭന പറയുന്നു. ഓഗസ്റ്റ് 17 ന് ചിത്രം പ്രേക്ഷകരിലേക്ക് വീണ്ടും എത്തും. വീഡിയോ കാണാം