കെജിഎഫ് , കെജിഎഫ് 2,എന്നീ ചിത്രങ്ങൾക്ക് ശേഷം ബിഗ് ബഡ്ജറ്റ് സിനിമകൾ പ്രൊഡ്യൂസ് ചെയ്യുന്ന പ്രൊഡക്ഷൻ കമ്പനിയാണ് Hombale films.ഇവരുടെ ഏറ്റവും പുതിയ ചിത്രം Raghu thatha യുടെ ട്രെയിലർ റിലീസ് ആയിരിക്കുകയാണ് ഇപ്പോൾ.
കീർത്തി സുരേഷ് ആണ് Raghu thatha യിലെ നായികയായി വരുന്നത്. നായിക പ്രാധാന്യമുള്ള ഒരു ഫീമെയിൽ ഓറിയന്റഡ് സിനിമയായിരിക്കും Raghu thatha. Hombale films ൻ്റെ ആദ്യ കോമഡി കണ്ടൻ്റ് സിനിമ ആയിരിക്കും ഇത്.
കയൽ വിഴി എന്ന കഥാപാത്രമായാണ് കീർത്തി സുരേഷ് ചിത്രത്തിലെത്തുന്നത്. സുമൻ കുമാർ ആണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.കീർത്തി സുരേഷിനെ കൂടാതെ എം എസ് ഭാസ്കർ ,രവീന്ദ്ര വിജയ്,ദേവദർശിനി ,വിജയകുമാർ എന്നിങ്ങനെ ഉള്ള താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിൻറെ ട്രെയിലർ Hombale films തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിരിക്കുകയാണ്.ഒരു നാട്ടിൻപുറത്ത് നടക്കുന്ന പെൺകുട്ടിയുടെ കഥ പറയുന്ന Raghu thatha യുടെ release date ഓഗസ്റ്റ് 15ന് ആണ്. ടൈലർ വീഡിയോ കാണാം.