തീയറ്ററിൽ കൂട്ടച്ചിരി പടർത്തി അസിഫ് അലിയും സുരാജും.അഡിയോസ് അമീഗോസ് റിവ്യൂ| Adios Amigos malayalam movie review

വയനാട് ദുരന്തത്തിനു ശേഷം കാര്യമായ സിനിമാ റിലീസുകൾ ഇല്ലാതിരുന്ന ദിവസങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ വെള്ളിയാഴ്ച്ച റിലീസായ പുതിയ സിനിമകളിൽ നല്ല പ്രതികരണം നേടിയിരിക്കുകയാണ് അസിഫ് അലി – സുരാജ് വെഞ്ഞാറമ്മൂട് ഒന്നിക്കുന്ന Adios Amigos.

വേദനിക്കുന്ന കോടീശ്വരനായി വരുന്ന അസിഫ് അലിയും കടക്കെണിയിൽ പെട്ട കഥാപാത്രമായി സുരാജ് വെഞ്ഞാറമ്മൂടും തമ്മിലുള്ള സൗഹൃദത്തിൻ്റെ കഥ പറയുന്ന ചിത്രം നർമ്മത്തിന് പ്രാധാന്യം കൊടുത്ത് നിർമ്മിച്ചിട്ടുള്ളതാണ്.

തുടർച്ചയായി പരാജയങ്ങൾ നേരിട്ട് വിമർശനങ്ങൾ കിട്ടിയ താരമായിരുന്നു ഈ അടുത്ത് വരെ അസിഫ് അലി. ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമനായിരുന്നു അസിഫ് അലിക്ക് പരാജയങ്ങളിൽ നിന്ന് ഒരിടവേള നൽകിയത്. എന്നാൽ പിന്നീട് പുറത്തിറങ്ങിയ Kasargold, ഒറ്റ, A Renjith movie, എല്ലാം നേരിട്ടത് വൻ പരാജയം ആയിരുന്നു.

adios_amigos_movie_review_asif_ali_suraj

എന്നാൽ ഇതിന്  ശേഷം ആസിഫ് അലിയുടെ പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക പ്രീതി നേടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് . ബിജുമേനോനൊപ്പം ഇറങ്ങിയ തലവൻ സൂപ്പർഹിറ്റ് സ്റ്റാറ്റസ് നേടിയിരുന്നു. തലവൻ്റെ വിജയം തലവൻ 2 വിൻ്റെ അനൗൺസ്മെൻ്റ് വരെ എത്തിയിരിക്കുന്നു. പിന്നീടിറങ്ങിയ level cross എന്ന ചിത്രത്തിനും നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക് Adios Amigos കൂടി.

കോമഡി സസ്റ്റെർ ആയി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം ഡീസൻ്റ് റിപ്പോർട്ട് ആണ് നേടിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിൻ്റെ പ്രകടനവും പ്രേക്ഷപ്രീതി നേടുന്നുണ്ട്. അഗസ്റ്റ് മാസത്തെ ആദ്യത്തെ ഹിറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കാം