ടോവിനോ തോമസിനെ നായകനാക്കിക്കൊണ്ട് സംവിധായകൻ ഡൊമിനിക് അരുൺ അണിയിച്ചൊരുക്കിയ ഒരു ചിത്രമായിരുന്നു തരംഗം. ടോവിനോ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിൽ താരത്തോടൊപ്പം ബാലു വർഗീസ്, ഉണ്ണിമുകുന്ദൻ , വിജയരാഘവൻ, ദിലേഷ് പോത്തൻ, മനോജ് കെ ജയൻ, ഷമ്മി തിലകൻ, സൈജു കുറുപ്പ്, അലൻസിയർ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ താരങ്ങൾ അണിനിരന്നിരുന്നു. ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്തത് പുതുമുഖ താരമായിരുന്ന ശാന്തി ബാലചന്ദ്രൻ ആയിരുന്നു.
അരങ്ങേറ്റ ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ചുകൊണ്ട് ശാന്തി പ്രേക്ഷക മനസ്സുകളിൽ ഇടം നേടി. തരംഗത്തിലെ ഒരു ഗാനം വളരെയധികം ശ്രദ്ധ നേടിയതുകൊണ്ട് ശാന്തി ഏവർക്കും സുപരിചിതയായി മാറി. പിന്നീട് കൂടുതൽ അവസരങ്ങൾ ഈ താരത്തിന് വന്നുചേർന്നു. അവയിൽ എടുത്തു പറയേണ്ടത് ലിജോ ജോസഫ് പെല്ലിശ്ശേരി ജെല്ലിക്കെട്ട് എന്ന ചിത്രത്തിൽ ലഭിച്ച വേഷമാണ്. ഈ ചിത്രത്തിലെ ശാന്തിയുടെ കഥാപാത്രവും വളരെയധികം ശ്രദ്ധ നേടിയിരുന്നു.
പിന്നീട് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, രണ്ടുപേർ, അഹാ, ചതുരം, ജിന്ന് തുടങ്ങിയ മലയാള സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ ശ്രദ്ധ നേടുവാൻ താരത്തിന് സാധിച്ചു. ഇപ്പോൾ ഇതാ ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ശാന്തി . ഗുൽമോഹർ എന്നാണ് ചിത്രത്തിൻറെ പേര്. ഇതിനുപുറമെ തമിഴിലെ ഒരു വെബ് സീരീസിലും ശാന്തി അഭിനയിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത് ശാന്തി ബാലചന്ദ്രന്റെ ഒരു ഹോട്ട് ലുക്ക് ഫോട്ടോഷൂട്ട് ആണ് . ബ്ലാക്ക് ഔട്ട്ഫിറ്റിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് സജ്ന സംഗീത് ശിവനാണ്. സിനിമകളിൽ ഇത്തരം ലുക്കിൽ താരത്തെ കാണുന്നത് വിരളമായതുകൊണ്ട് തന്നെ ശാന്തിയുടെ പുത്തൻ ചിത്രങ്ങൾ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ.