കരിയറിൻറെ തുടക്കത്തിൽ പരാജയം നേരിട്ടിരുന്നുവെങ്കിലും ഇന്നിപ്പോൾ വൻ വിജയത്തിൽ എത്തിനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് നടി മാളവിക മോഹനൻ . ചില താരങ്ങൾ മലയാള ചിത്രങ്ങളിലൂടെ കരിയർ ആരംഭിക്കുകയും പിന്നീട് വലിയ ശ്രദ്ധ നേടാൻ കഴിയാതെ അന്യഭാഷ ചിത്രങ്ങളിലേക്ക് ചേക്കേരി അവിടെ ശോഭിക്കാറുമുണ്ട്. അത്തരത്തിലുള്ള താരങ്ങൾക്ക് മികച്ച ഉദാഹരണമാണ് നടി മാളവിക.
മാളവിക തൻറെ കരിയർ ആരംഭിക്കുന്നത് പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിൽ നടൻ ദുൽഖർ സൽമാന്റെ നായികയായാണ് താരം വേഷമിട്ടത്.പക്ഷേ ചിത്രം തിയറ്ററുകളിൽ പരാജയപ്പെടുകയായിരുന്നു. തുടർന്നും ഒന്ന് രണ്ട് ചിത്രങ്ങളിൽ മാളവിക അഭിനയിച്ചു എങ്കിലും അതൊന്നു തന്നെ താരത്തിന്റെ കരിയറിൽ ഒരു ചലനം സൃഷ്ടിച്ചില്ല.
2017ലെ വിജയ ചിത്രങ്ങളിൽ ഒന്നായ ദി ഗ്രേറ്റ് ഫാദർ മാളവിക അഭിനയിച്ചിരുന്നു എങ്കിലും നായിക പ്രാധാന്യമുള്ള വേഷമൊന്നുമായിരുന്നില്ല താരത്തിന് ലഭിച്ചിരുന്നത്. പേട്ട എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ച മാളവിക വിജയ് നായകനായ മാസ്റ്ററിൽ അഭിനയിച്ചതോടെ അഭിനയ രംഗത്ത് ശോഭിക്കാൻ തുടങ്ങി. ധനുഷിനൊപ്പം വേഷമിട്ട മാരനാണ് മാളവിയുടെതായി പുറത്തിറങ്ങിയ അവസാന തമിഴ് ചിത്രം . നിലവിൽ രണ്ട് തമിഴ് ചിത്രങ്ങളുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ് .
മലയാളത്തിൽ താരത്തിന്റെതായി ഈ അടുത്ത് റിലീസ് ചെയ്ത ചിത്രമാണ് ക്രിസ്റ്റി . ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധി ഇടുന്നത് മാളവികയുടെ പുത്തൻ ഫോട്ടോ ഷൂട്ട് ആണ് . പച്ച നിറത്തിലുള്ള ഗൗൺ ധരിച്ച് ഹോട്ട് ലുക്കിൽ എത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് വൈഷ്ണവ് പ്രവീണാണ് . മാളവികയെ മേക്കപ്പ് ചെയ്തിരിക്കുന്നത് രാധിക പട്ടേലാണ്. സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത് മീഗൻ കോൺസെഷയാണ്.