സൂപ്പർസ്റ്റാർ ബാലകൃഷ്ണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഈയടുത്ത് തെലുങ്കിൽ റിലീസ് ചെയ്ത ചിത്രമാണ് വീര സിംഹ റെഡഢി . നിലവിൽ ഈ ചിത്രം തെലുങ്കിൽ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് . ഈ ചിത്രത്തിന്റെ വിജയത്തിൽ മലയാളി പ്രേക്ഷകർക്ക് കൂടി അഭിമാനിക്കാം എന്നുകൂടി പറയാം. കാരണം പ്രേക്ഷക പ്രിയങ്കരിയായ മലയാളത്തിലെ ശ്രദ്ധേയ താരം നടി ഹണി റോസ് ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഹണി റോസ് തെലുങ്കിൽ വർഷങ്ങൾക്കു ശേഷം വേഷമിടുന്നു എന്നതു കൂടിയാണ്.
വീര സിംഹ റെഡഢി 150 കോടിയിൽ അധികം കളക്ഷൻ നേടി എന്നാണ് ചിത്രത്തെ കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ . വീരസിംഹ റെഡി തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണയുടെ കരിയറിലെ എക്കാലത്തെയും മികച്ച വിജയമായി ചിത്രങ്ങളിൽ ഒന്നായി മാറും എന്നും അനലിസ്റ്റുകൾ വെളിപ്പെടുത്തിയിരുന്നു. ഈ വിജയം ഒരു ഗംഭീര ആഘോഷമാക്കാൻ ബാലകൃഷ്ണയും ചിത്രത്തിൻറെ അണിയറ പ്രവർത്തകരും തീരുമാനിച്ചിരുന്നു. ഈ വിജയാഘോഷത്തിന്റെ ഭാഗമാകാൻ അഭിനേതാക്കളും അണിയറ പ്രവർത്തകരും എത്തുകയും ചെയ്തിരുന്നു.
ഈ ആഘോഷച്ചടങ്ങിൽ മലയാളി താരസുന്ദരി നടി ഹണി റോസും എത്തിയിരുന്നു. ഹണി ചടങ്ങിനായി എത്തിയത് നീല നിറത്തിലുള്ള ഔട്ട് ഫിറ്റിൽ തെലുങ്ക് സിനിമ പ്രേമികളുടെ മനസ്സ് കീഴടക്കുന്ന ലുക്കിലാണ് . സിനിമയിൽ അഭിനയിച്ചവർക്ക് മാത്രമായി ഈ വിജയാഘോഷത്തിന് ശേഷം മറ്റൊരു പാർട്ടിയും ഒരുക്കിയിരുന്നു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ആ ചടങ്ങിൽ വെച്ച് ബാലകൃഷ്ണയും നടി ഹണി റോസും ഒന്നിച്ചുകൊണ്ട് തങ്ങളുടെ കൈകൾ കോർത്ത് ഷാംപെയിൻ കുടിക്കുന്ന ചിത്രങ്ങളാണ് .
സാമൂഹ്യ മാധ്യമങ്ങളിൽ തെലുങ്ക് പ്രേക്ഷകർക്കിടയിൽ നിന്ന് ഈ ഫോട്ടോകൾ കണ്ട് ചില രസകരമായ ട്രോളുകളും പോസ്റ്റ് ചെയ്തിരുന്നു. ചടങ്ങിലെ മറ്റു ചില വീഡിയോസും ഈ ചിത്രങ്ങൾക്ക് പുറമേ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ വീഡിയോയിൽ ചടങ്ങിനിടയിൽ ബാലകൃഷ്ണയുടെ കാലിൽ തൊട്ട് നടി ഹണി റോസ് അനുഗ്രഹം വാങ്ങുകയും അദ്ദേഹം ഹണിയുടെ കവിളിൽ ചുംബനം നൽകുന്ന രംഗങ്ങളും കാണാൻ സാധിക്കും. വീഡിയോയിലെ ഈ രംഗങ്ങൾ കണ്ട് ഇത് പാശ്ചാത്യ സംസ്കാരമാണെന്ന് കമന്റ് ചെയ്ത് കൊണ്ട് ചില വിമർശനങ്ങളും എത്തിയിട്ടുണ്ട്.