കലക്കൻ ഡാൻസ് വീഡിയോ പങ്കുവച്ച് ഹോളി ആശംസിച്ച് കൊണ്ട് അമല പോൾ ; വീഡിയോ വൈറലായി മാറുന്നു …

ഒരുപാട് താരങ്ങളാണ് മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച് പിന്നീട് തെന്നിന്ത്യ അടക്കി ഭരിക്കുന്ന നായികമാരായി മാറിയത്. ഇന്ന് തെന്നിന്ത്യയിലെ  ലേഡി സൂപ്പർസ്റ്റാർ ആയി അറിയപ്പെടുന്ന നയൻതാര ഉൾപ്പടെ ഈ കൊച്ചുകേരളത്തിൽ ജനിച്ച് മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച് തെന്നിന്ത്യയിൽ ശോഭിച്ചവരാണ്. അത്തരത്തിൽ മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച്  ഇന്ന് തെന്നിന്ത്യയിലെ നിറസാന്നിധ്യമായി മാറിയ ഒരു താരസുന്ദരിയാണ് നടി അമല പോൾ.


ലാൽ ജോസ് ചിത്രമായ നീലത്താമരയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അമല പോൾ ഇന്ന് തെന്നിന്ത്യയിൽ ഏറെ ശോഭിച്ച് നിൽക്കുന്ന നടിയാണ്.  എറണാകുളം ആലുവ സ്വദേശിനിയാണ് ഈ താരം. ആദ്യ ചിത്രം മലയാളത്തിൽ ആയിരുന്നു എങ്കിലും തിളങ്ങിയത് തമിഴ് സിനിമകളിലൂടെയാണ്. അമല എന്ന താരത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത് മൈന എന്ന തമിഴ് സിനിമയാണ്.  മലയാളത്തിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ അമലയ്ക്ക് കഴിഞ്ഞത് ആ സിനിമയ്ക്ക് ശേഷമാണ്.

റൺ ബേബി റൺ എന്ന സിനിമയിലൂടെ മോഹൻലാലിൻറെ നായികയായാണ് അമല മലയാളത്തിലേക്ക് തിരിച്ചുവന്നത്. അതിന് ശേഷം  നിരവധി മലയാള സിനിമകളിൽ നായികയായ അമല തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് സംവിധായകൻ എ.എൽ വിജയ് താരത്തെ വിവാഹം ചെയ്തിരുന്നു എങ്കിലും പിന്നീട് അത് വേർപിരിഞ്ഞു. അമലയുടെ അടുത്തതായി ഇറങ്ങാനുള്ള മലയാള ചിത്രം ആടുജീവിതമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് അമലയുടെ ഒരു വീഡിയോയാണ് . തന്റെ ആരാധകർക്ക് ഹോളി ആശംസകൾ നേർന്ന് കൊണ്ടാണ് അമല ഈ വീഡിയോ പോസ്റ്റ് ചെയ്തത്. അമല കലക്കൻ ഡാൻസുമായാണ് ആരാധകർക്ക് മുന്നിൽ എത്തിയത്. തന്റെ കൗമാരത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ആണിത് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡാൻസ് വീഡിയോ താരം പോസ്റ്റ് ചെയ്തത്. അമലയുടെ എനർജി ഒരുനിമിഷം പോലും കുറഞ്ഞിരുന്നില്ല എന്ന് വീഡിയോയിൽ കാണാം.