ഒന്ന്, രണ്ട് ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടിട്ടുള്ളൂ എങ്കിൽ കൂടിയും ആ ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുകയും ഒട്ടേറെ ആരാധകരെ ആരാധകരെ സ്വന്തമാക്കുകയും ചെയ്ത നിരവധി പുതുമുഖ നടിമാർ ഇന്ന് നമ്മുടെ മലയാള സിനിമയിൽ ഉണ്ട്. ഇവരിൽ ചിലർ ആകട്ടെ സോഷ്യൽ മീഡിയയിലൂടെ വളർന്ന് വരുന്ന താരങ്ങളാണ്. ഇന്നത്തെ കാലത്ത് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒട്ടനവധി പ്ലാറ്റുഫോമുകളാണ് ഉളളത്.
ഒട്ടേറെ പുതുമുഖ അഭിനേതാക്കളെ പ്രേക്ഷകർക്ക് സമ്മാനിച്ച കരിക്ക് എന്ന വെബ് സീരിസ് ടീമിന്റെ ഒരു കോമഡി വീഡിയോയിൽ വേഷമിട്ട് മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് നടി അമേയ മാത്യു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ വളർന്ന് വന്ന താരമായ അമേയ ഇതിലൂടെ ശ്രദ്ധിക്കപ്പെടുന്നതിന് മുൻപ് ആട് 2 എന്ന സിനിമയിൽ വേഷമിട്ടിരുന്നു. ഒരു സീനിൽ മാത്രം ചിത്രത്തിന്റെ ക്ലൈമാക്സിൽ വന്നുപോകുന്ന അമേയയെ അധികം ആരും ശ്രദ്ധിച്ചിരുന്നില്ല.
പക്ഷേ അമേയയുടെ കരിയർ തന്നെ മാറി മറിഞ്ഞത് കരിക്കിന്റെ വീഡിയോ വന്നതോടെ ആണ്. മോഡലിംഗ് രംഗത്ത് ശോഭിക്കുവാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതോടൊപ്പം തന്നെ സിനിമകളിൽ വേഷമിടാനുള്ള അവസരവും താരത്തിന് ലഭിച്ചു. ദി പ്രീസ്റ്റ്, വുൾഫ് തുടങ്ങിയ സിനിമകളിൽ അമേയ അഭിനയിച്ചിട്ടുണ്ട്. ഒരു ഗ്ലാമറസ് മോഡലായും അമേയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വളർന്നു കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ താരത്തിന് അഞ്ച് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ആണ് ഉള്ളത്.
അമേയ പോസ്റ്റ് ചെയ്ത താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആരാധകർക്ക് ഹോളി ആശംസയും വുമൺസ് ഡേ ആശംസയും നേർന്ന് കൊണ്ട് മുഖത്ത് മുഴുവനും കളർ തേച്ചാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷോർട്സ് ധരിച്ച് ഹോട്ട് ലുക്കിൽ ആരാധകരുടെ മനം മയക്കുന്ന ഈ ചിത്രങ്ങളിൽ ഒരു സ്കേറ്റിങ് ബോർഡും താരം കൈയിൽ പിടിച്ചിട്ടുണ്ട്. അമേയയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് ജിനു ജെ.കെ ഫോട്ടോഗ്രാഫിയാണ് .