വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച് എത്തിയ താരമാണ് നടി സ്വാസിക. നായികയായും സഹനടിയായും മികച്ച പ്രകടനം ഒരേ സമയത്ത് കാഴ്ചവച്ച് മുന്നേറുന്ന സ്വാസിക ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടി കഴിഞ്ഞിട്ടുണ്ട്. കരിയറിന്റെ ആരംഭത്തിൽ കുറെ കഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ ഒന്നിന് പിറകെ ഒന്നായി നല്ല സിനിമകളുടെ ഭാഗമാകുവാൻ സ്വാസികയ്ക്ക് പറ്റുന്നുണ്ട്.
കട്ടപ്പനയിലെ ഹൃതിക് റോഷനാണ് സ്വാസികയുടെ അഭിനയ ജീവിതത്തിന് മാറ്റം കുറിച്ചത്. സ്വാസികയ്ക്ക് കൂടുതൽ വേഷങ്ങൾ അതിന് ശേഷം ലഭിച്ചു. മിനിസ്ക്രീൻ പരമ്പരയായ സീതയിൽ അഭിനയിച്ച് കുടുംബപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി നിൽക്കുന്ന സമയത്താണ് കട്ടപ്പനയിലെ ഹൃതിക് റോഷനിലൂടെ താരം സിനിമാരംഗത്തും ശ്രദ്ധ നേടുന്നത്.
സ്വാസിക എന്ന താരത്തിന് 2022 മൊത്തത്തിൽ മികച്ച സിനിമ വർഷങ്ങളിൽ ഒന്നായിരുന്നു . സ്വാസിക അഭിനയിച്ചതിൽ എട്ടോളം സിനിമകളാണ് 2022 ൽ പുറത്തിറങ്ങിയത്. അവയിൽ ചതുരം എന്ന സിനിമയിൽ പ്രധാന വേഷത്തിൽ തിളങ്ങിയത് സ്വാസിക ആയിരുന്നു. സ്വാസികയ്ക്ക് മികച്ച പ്രതികരണമാണ് അതിലെ പ്രകടനത്തിന് ലഭിച്ചത്. ഒ.ടിടി റിലീസിനായി കാത്തിരിക്കുന്നവർക്ക് ആശ്വാസമായി കൊണ്ട് ചതുരം മാർച്ച് ഒമ്പതിന് സ്ട്രീമിംഗ് ആരംഭിക്കുകയാണ്.
ആറ്റുകാൽ പൊങ്കാല ഇടാൻ കഴിഞ്ഞ ദിവസം സ്വാസികയും എത്തിയിരുന്നു. സ്വാസിക പൊങ്കാല ആശംസകൾ നേർന്ന് കൊണ്ട് പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരുന്നു. അതിസുന്ദരിയായി തിളങ്ങിയ താരം ചുവപ്പ് നിറത്തിലെ സാരിയാണ് ധരിച്ചിരിക്കുന്നത്. അരവിന്ദ് ജിഎൻഎം ആയിരുന്നു സ്വാസികയുടെ ഫോട്ടോസ് എടുത്തത് . സ്വാസിക തിളങ്ങിയത് ദി ബ്രാൻഡ് സ്റ്റോറിന്റെ സാരിയിലാണ് . താരത്തെ മേക്കപ്പ് ചെയ്തത് അഭിലാഷ് ചിക്കു ആയിരുന്നു .