ഏയ്ഞ്ചൽ തോമസ് എന്നറിയപ്പെടുന്ന മോഡൽ ടിമി സൂസനെ പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങിയത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിനുശേഷം ആണ് . പല മേഖലകളിൽ നിന്നുള്ള നിരവധി മികവുറ്റ മത്സരാർത്ഥികൾ എത്തുന്ന ഈ ഷോയിലൂടെ നിരവധി മുഖങ്ങളാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയത്. ഇന്ത്യയിൽ പല ഭാഷകളിലും അരങ്ങേറുന്ന ഈ റിയാലിറ്റി ഷോ ഏറെ വൈകിയാണ് മലയാളത്തിൽ ആരംഭിച്ചത്. ഇതിന്റെ അവതാരകനായി എത്തിയതാകട്ടേ സൂപ്പർ സ്റ്റാർ മോഹൻലാലും . അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ഈ ഷോയ്ക്ക് ഉള്ളത്.
ഇതിനോടകം നാല് സീസണുകൾ പിന്നിട്ട ബിഗ് ബോസ് മലയാളം ഷോയുടെ മൂന്നാം സീസണിലാണ് മോഡലായ എയ്ഞ്ചൽ തോമസ് മത്സരാർത്ഥിയായി എത്തുന്നത്. എയ്ഞ്ചൽ എത്തിയത് ആകട്ടെ വൈൽഡ് കാർഡ് എൻട്രിയിലൂടെയും . സൗന്ദര്യം കൊണ്ടും പെരുമാറ്റം കൊണ്ടും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടാൻ ഈ താരത്തിന് സാധിച്ചു. പക്ഷേ മറ്റ് ശക്തരായ മത്സരാർത്ഥികൾക്ക് മുന്നിൽ ഏറെ ദിവസങ്ങൾ പിടിച്ചുനിൽക്കുവാൻ ഏയ്ഞ്ചലിന് സാധിച്ചില്ല. വൈകാതെ തന്നെ ഷോയിൽ നിന്ന് പുറത്തായെങ്കിലും ഒട്ടേറെ ആരാധകരെ നേടുവാൻ ഈ താരത്തിന് സാധിച്ചിരുന്നു. താരത്തിന്റെ കരിയറിന് അത് ഗുണം ചെയ്യുകയും ചെയ്തു. മോഡൽ ആയതുകൊണ്ട് തന്നെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കായി ഏയ്ഞ്ചൽ പങ്കുവെക്കാറുള്ളത്.
ഏയ്ഞ്ചൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് അതീവ ഹോട്ട് ലുക്കിൽ ആണ്. ജീവിതം സ്വയം സൃഷ്ടിക്കുന്നതാണ് , സ്വയം കണ്ടെത്താനുള്ളതല്ല എന്ന് കുറിച്ചുകൊണ്ടാണ് ഏയ്ഞ്ചൽ ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. വ്യത്യസ്തയുമായി എത്തിയ ഈ ഫോട്ടോ ഷൂട്ടിന്റെ ആശയം ജോർജ് ജോളിയുടേതാണ്. ആൻ മിലൻ ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ഏയ്ഞ്ചലിന്റെ ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റുകൾ ഹോട്ട് , റൊമാന്റിക് ലുക്ക് എന്നിങ്ങനെയാണ്.