മലയാള സിനിമയിലെ യുവ താരനിരയിലേക്ക് ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ വളർന്ന് വന്ന താരമാണ് നടി അനശ്വര രാജൻ. മഞ്ജു വാര്യർ ചിത്രമായ ഉദാഹരണം സുജാതയിൽ ബാലതാരമായി താരത്തിന്റെ മകളായി അഭിനയിച്ച് തുടക്കം കുറിച്ച അനശ്വര ഇന്ന് അഭിനയ രംഗത്തെ ഏറെ തിരക്കുള്ള യുവനടിയാണ്. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച അനശ്വര രാജൻ ഇന്ന് തന്റെ ബോളിവുഡിലെ ആദ്യ സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്.
അനശ്വരയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുത്തത് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ കീർത്തി എന്ന കഥാപാത്രമാണ്. പിന്നീട് നായികയായി വേഷമിട്ട സൂപ്പർ ശരണ്യ എന്ന ചിത്രം തിയേറ്ററുകളിൽ ഗംഭീര വിജയം നേടുകയും ചെയ്തിരുന്നു. അതോടെ താരത്തിന്റെ കരിയറിൽ മാറ്റങ്ങളും വന്നു. നായികയായി വേഷമിടുന്നതിനുള്ള അവസരങ്ങൾ അനശ്വരയ്ക്ക് കൂടുതലായി ലഭിച്ചു. അവസാനമായി ഇറങ്ങിയ താരത്തിന്റെ ചിത്രം തമിഴിൽ ഇറങ്ങിയ തഗ്സ് ആണ് .
മലയാളത്തിൽ അനശ്വരയുടെതായി അവസാനമായി ഇറങ്ങിയത് മികച്ച അഭിപ്രായം നേടിയ പ്രണയവിലാസമാണ് . ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന അനശ്വരയുടെ ഹിന്ദി ചിത്രമാണ് യാരിയാൻ 2 . അനശ്വര അഭിനയ ജീവിതം ആരംഭിക്കുന്നത് ഗ്ലോബ് എന്ന ഷോർട്ട് ഫിലിമിൽ വേഷമിട്ട് കൊണ്ടാണ് . വ്യക്തവും ശക്തവുമായ അഭിപ്രായം ഉള്ള താരം കൂടിയാണ് അനശ്വര.
സോഷ്യൽ മീഡിയയിലെ സജീവതാരമായ അനശ്വര പങ്കുവെക്കുന്ന തന്റെ ചിത്രങ്ങൾ എല്ലാം നിമിഷനേരങ്ങൾക്കകം വൈറലായി മാറാറുണ്ട്. താരം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത് റെഡ് കളർ സാരി തിരിച്ച് ക്യൂട്ട് ലുക്കിൽ എത്തിയിരിക്കുന്ന ചിത്രങ്ങളാണ്. പ്രേക്ഷകമനം കവരുന്ന അനശ്വരയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഫോട്ടോസ് എടുത്തിരിക്കുന്നത് ഐഷ മൊയ്തുവാണ് . സ്റ്റൈലിംഗ് നിർവഹിച്ചത് അനുഷ റെജിയാണ് . ആരാധകർ ചോദിക്കുന്നത് ഇത് കണ്ണോ അതോ കാന്തമോ എന്നാണ് .