മോഡേൺ ലുക്ക് മാത്രമല്ല നാടൻ ലുക്കും താരത്തിന് നന്നായി ചേരും ; ദാവണിയിൽ തിളങ്ങി നടി അഹാന കൃഷ്ണ …

മലയാള സിനിമ രംഗത്തേക്ക് താരപുത്രി എന്ന ലേബലിൽ ആണ് കടന്നുവന്നത് എങ്കിലും പിന്നീട് തൻറെ കഴിവുകൊണ്ടും കഠിന പ്രയത്നം കൊണ്ടും മലയാള സിനിമയിൽ തന്റേതായി സ്ഥാനം നേടിയെടുത്ത താരമാണ് നടി അഹാന കൃഷ്ണ . മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായ രാജിവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഞാൻ സ്റ്റീവ് ലൂപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ കടന്നുവരവ്. ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മറ്റൊരു താരം ആയിരുന്നു ഫാസിലിന്റെ മകൻ ഫർഹാനും .

ഇരു പുതുമുഖ താരങ്ങളും അണിനിരുന്ന ഈ സിനിമ പക്ഷേ തിയേറ്ററുകളിൽ പരാജയം നേരിട്ടു. പിന്നീട് അഹാനയ്ക്ക് ഒരു തിരിച്ചുവരവ് ഉണ്ടായത് സഹനടി വേഷം ചെയ്തുകൊണ്ടായിരുന്നു. നായകൻറെ അനിയത്തി റോളിൽ ആണ് താരം പിന്നീട് വേഷമിട്ടത്. എന്നാൽ സഹനടി വേഷങ്ങളിലേക്ക് ഒതുങ്ങി പോകാതെ തൊട്ടടുത്ത സിനിമയിൽ നായികയായി ശക്തമായ തിരിച്ചുവരവ് താരം നടത്തി.


ലൂക്കാ എന്ന ചിത്രത്തിലെ ടോവിനോ തോമസിന്റെ നായികയായുള്ള വേഷം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. നിഹാരിക എന്ന അഹാനയുടെ കഥാപാത്രത്തിന് നിരവധി ആരാധകരെയും സ്വന്തമാക്കാൻ സാധിച്ചു. താരത്തിന്റേതായ പുറത്തിറങ്ങിയ അവസാന ചിത്രം 2021ൽ റിലീസ് ചെയ്ത പിടികിട്ടാപ്പുള്ളിയാണ്. റിലീസിനായി രണ്ടു ചിത്രങ്ങൾ കൂടി താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.

സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായി മാറിയ അഹാന തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച് പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഹാഫ് സാരിയിൽ ക്യൂട്ട് ലുക്കിൽ തിളങ്ങിയിരിക്കുകയാണ് താരം. അഹം ബൗട്ടിക്കാണ് കോസ്റ്റും ഡിസൈൻ ചെയ്തത്. തരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് അമല ബ്രഹ്മാനന്ദൻ ആണ് . ചിത്രങ്ങൾക്ക് താഴെ ആരാധകർ കമൻറ് ചെയ്യുന്നത് കണ്ണെടുക്കാൻ തോന്നുന്നില്ല എന്നാണ്.