കിടിലൻ ലുക്കുമായി ഹോം നായിക ദീപ തോമസ്.. ഗോവയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം.

ഒ.ടി.ടിയിൽ പ്രദർശനത്തിന് എത്തി പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യത നേടിയ ഒരു ചിത്രമായിരുന്നു റോജിൻ തോമസിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഹോം. ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിട്ട ഈ ചിത്രത്തിൽ നായികയായി എത്തിയത് നടി ദീപ തോമസ് ആയിരുന്നു. ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചത് നടൻ വിജയ് ബാബുവാണ്. മലയാളത്തിൽ ഇതിനോടകം റിലീസ് ചെയ്ത ഏറ്റവും മികച്ച ഒരു ഫാമിലി ചിത്രങ്ങളിൽ ഒന്നായിരുന്നു ഹോം . ചിത്രം തീയറ്ററുകളിൽ ആയിരുന്നു റിലീസ് ചെയ്തിരുന്നതെങ്കിൽ കൂടുതൽ കളക്ഷൻ സ്വന്തമാക്കുവാൻ ഈ ചിത്രത്തിന് സാധിക്കുമായിരുന്നു.

നടി ദീപാ തോമസ് ആദ്യമായാണ് നായിക വേഷം ചെയ്യുന്നത് എങ്കിലും താരത്തെ ഇതിനു മുൻപ് തന്നെ പ്രേക്ഷകർക്ക് അറിയാം. മലയാളികൾക്ക് ഈ താരം സുപരിചിതയായി മാറുന്നത് കരിക്ക് ടീം ഒരുക്കിയ റോക്ക് പേപ്പർ സിസേഴ്സ് എന്ന വെബ് സീരിസിലൂടെ ആണ്. ഈ വെബ് സീരീസിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ദീപ പിന്നീട് വൈറസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടുവെച്ചു.  ചെറുതായിരുന്നെങ്കിലും ആ സിനിമയിലും ഒരു ശ്രദ്ധേയ വേഷം താരത്തിന് ലഭിച്ചിരുന്നു.


കുറച്ചുകൂടി ശ്രദ്ധേയമായ ഒരു വേഷം പിന്നീട് താരത്തിന് ലഭിച്ചത് മോഹൻ കുമാർ ഫാൻസ്‌ എന്ന സിനിമയിലാണ്. ആ ചിത്രത്തിൽ വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകി വേഷമാണ് ദീപ കൈകാര്യം ചെയ്തത്. അത് കഴിഞ്ഞാണ് ദീപ നായികയായി ഹോമിൽ വേഷമിടുന്നത്. താരത്തിന്റെതായി  അവസാനമായി ഇറങ്ങിയ ചിത്രം ഞാൻ ഇപ്പൊ എന്താ ചെയ്യാ എന്ന സിനിമയാണ് . സുലേഖ മൻസിൽ എന്ന ചിത്രമാണ് ഇനി അടുത്തതായി ദീപയുടെ വരാനുള്ളത് .

മറ്റ് താരങ്ങളെ പോലെ സിനിമ തിരക്കുകൾ കഴിഞ്ഞാൽ പിന്നീട് യാത്രകൾക്കായി സമയം ചെലവഴിക്കുന്ന ഒരു താരമാണ് ദീപയും.  ദീപയുടെ പോസ്റ്റുകൾ കണ്ടാൽ അക്കാര്യം മനസ്സിലാവും. ഇപ്പോഴിതാ ദീപ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത് ഗോവയിലുള്ള മോണ്ടെഗോ ബേ ബീച്ച് വില്ലേജ് റിസോർട്ടിൽ സമയം ചിലവഴിക്കുന്ന തന്റെ ചിത്രങ്ങളാണ്.  ഒരു കിടിലം വെറൈറ്റി ഔട്ട് ഫിറ്റ് ധരിച്ചാണ് ദീപ ഈ ഫോട്ടോസിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിരവധി പേരാണ് ദീപയുടെ ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.