മലയാളത്തിലെ മാത്രമല്ല എല്ലാ ഭാഷയിലെ നായികമാർക്കും ഏറെ പ്രിയമുള്ള ഒന്നാണ് യാത്രകൾ . തങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം ഒരു ഇടവേള എടുത്തു കൊണ്ട് പല സ്ഥലങ്ങളിലേക്കും രാജ്യങ്ങളിലേക്കും യാത്രകൾ തിരിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. നടൻമാരെക്കാൾ കൂടുതൽ നടിമാരെയാണ് ഇത്തരത്തിൽ കാണാറുള്ളത്. മലയാളത്തിൽ ഇതുപോലെ യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടിയാണ് യുവ നായിക സാനിയ ഇയ്യപ്പൻ. ചെറുപ്രായത്തിൽ തന്നെ നായികയായി തിളങ്ങിയ താരമാണ് സാനിയ .
സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യം എന്നു കൂടി സാനിയയെ വിശേഷിപ്പിക്കാം. യാത്രകൾ പോകുന്നതിൽ ഏറെ മുൻപന്തിയിലാണ് താരം, യാത്രകൾ പോകുക മാത്രമല്ല അവിടെ നിന്നുള്ള വിശേഷങ്ങളും ആരാധകർക്ക് ആയി താരം പങ്കു വയ്ക്കാറുണ്ട്. കഴിഞ്ഞ ഒരു മാസമായി താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറഞ്ഞുനിൽക്കുന്നത് ദുബായിൽ നിന്നുള്ള തൻറെ ചിത്രങ്ങളും വീഡിയോകളും ആണ് . അവിടുത്തെ ഒട്ടുമിക്ക സ്ഥലങ്ങളും ഇതിനോടകം താരം സന്ദർശിച്ചു കഴിഞ്ഞു. ദുബായ് കാഴ്ചകളും തിരിച്ച് നാട്ടിലേക്ക് എത്തുന്നതുവരെയുമുള്ള വിശേഷങ്ങൾ എല്ലാം പൂർത്തിയാക്കിക്കൊണ്ട് സാനിയ ഒരു വീഡിയോ ഇപ്പോൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.
ദുബായ് ഡയറിസ് എന്ന ഹാഷ് ടാഗോടെയാണ് താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ദുബായിൽ ചെലവഴിച്ച ഒട്ടുമിക്ക ദിവസങ്ങളിലെയും കാര്യങ്ങൾ ഈ വീഡിയോയിൽ താരം ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ തന്നെ താരത്തിന്റെ ബിക്കിനി ലുക്ക് ഏറെ ശ്രദ്ധ നേടുന്നുണ്ട് . മലയാള സിനിമയിൽ ഇതുവരെയും ഇതുപോലെ ഒരു നായിക എത്തിയിട്ടില്ല എന്നാണ് വീഡിയോ കണ്ട ആരാധകരുടെ അഭിപ്രായം. മലയാള സിനിമയിൽ ഇത്രയേറെ ഗ്ലാമറസ് ആയിട്ടുള്ള മറ്റൊരു യുവ നടി ഉണ്ടോ എന്ന കാര്യം സംശയമാണ്. സോഷ്യൽ മീഡിയ പേജുകളിൽ പ്രേക്ഷകർ കാണുന്ന താരത്തിന്റെ ഹോട്ട് ലുക്ക് വേഷങ്ങളിൽ സിനിമയിലും താരത്തിന് തിളങ്ങാൻ സാധിക്കട്ടെ എന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. തൻറെ സുഹൃത്തിനൊപ്പം ആയിരുന്നു ദുബായിലേക്ക് ഉള്ള താരത്തിന്റെ യാത്ര .