ശ്യാമപ്രസാദിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഋതു എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ച് താരമാണ് നടി റിമ കല്ലിങ്കൽ. അരങ്ങേറ്റ ചിത്രത്തിൽ തന്നെ നായികയായി രംഗപ്രവേശനം ചെയ്ത ഈ താരത്തിന് പിന്നീട് നിരവധി അവസരങ്ങളാണ് ലഭിച്ചത്. രമ കല്ലിങ്കൽ എന്ന താരത്തിന് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചത് നീലത്താമര, ഹാപ്പി ഹസ് ബാൻഡ്സ്, ഇന്ത്യൻ റുപ്പി തുടങ്ങിയ സിനിമകളിലൂടെ ആണ് .
താരത്തിന്റെ അഭിനയ ജീവിതത്തിൽ വൻ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രമായിരുന്നു 2012 പ്രദർശനത്തിന് എത്തിയ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രം . ഈ ചിത്രത്തിൽ താരം അവതരിപ്പിച്ച ടെസ എന്ന വേഷം ഇന്നും മലയാളി പ്രേക്ഷകർ ഓർത്തിരിക്കുന്നു. ചലച്ചിത്ര ലോകത്ത് ഏറെ സജീവമായി നിന്നിരുന്ന റിമ തന്റെ വിവാഹശേഷം സിനിമകളിൽ വേഷമിടുന്നത് വിരളമായി. 2013ലായിരുന്നു സംവിധായകൻ ആഷിക് അബുവുമായുള്ള താരത്തിന്റെ വിവാഹം.
നിർമ്മാതാവ് കൂടിയായ ആഷിക്കിനൊപ്പം റിമ അഭിനയത്തിന് പുറമെ നിർമ്മാണത്തിലേക്കും ചുവടുവെച്ചു. താരത്തിന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം സന്തോഷിന്റെ ഒന്നാം രഹസ്യമാണ്. ആഷിക് അബുവിന്റെ തന്നെ സംവിധാന മികവിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന നീല വെളിച്ചം എന്ന ചിത്രത്തിലാണ് നിലവിൽ റിമ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ നായികയായാണ് താരം വേഷമിട്ടിട്ടുള്ളത്.
സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് റിമ . ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോസും മറ്റും തൻറെ ആരാധകർക്കായി റിമ പങ്കുവെക്കാറുണ്ട്. താരം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഉള്ള ഹോളി ആഘോഷത്തിന്റെ ഓർമ്മ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് റിമ ഇപ്പോൾ . നടനകൈരളി എന്ന ആർട്സ് ട്രെയിനിങ് സെന്ററിൽ സുഹൃത്തുക്കൾ എല്ലാം ഒന്നിച്ചപ്പോൾ എടുത്ത ഹോളി ആഘോഷ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ ചിത്രത്തിൽ ഇഷാ തൽവാർ, അതിഥി ബാലൻ, ഗായത്രി അരുൺ എന്നീ താരങ്ങളെയും റിമയുടെ കൂടെ കാണാൻ സാധിക്കും.