വിവാദങ്ങൾ സൃഷ്ട്ടിച്ച പത്താനിലെ ആ ഗാനം.. മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ..

ഈയടുത്ത് റിലീസ് ചെയ്ത ബോളിവുഡ് ചിത്രം പത്താനിലെ ബേഷരം രംഗ് എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. നായിക ദീപിക പദുക്കോണിന്റെ ഗ്ലാമർ പ്രദർശനം തന്നെയായിരുന്നു ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയിരുന്നത്. വൈറലായി മാറിയ ഈ ഗാനത്തോടൊപ്പം ചില വിവാദങ്ങളും കുടപിടിച്ച് നിന്നിരുന്നു. വലിയ രീതിയിൽ വിവാദങ്ങൾ സൃഷ്ടിച്ച ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിൻറെ അണിയർ പ്രവർത്തകർ. ഗാനരംഗത്തിൽ ദീപിക ധരിച്ച വസ്ത്രത്തിന്റെ നിറത്തെ ചൊല്ലിയായിരുന്നു വിവാദങ്ങൾ ഉടലെടുത്തത്.

ഷാരൂഖ് ഖാനും ദീപികയും സ്റ്റൈലിഷായി തകർത്താടിയ ഈ ഗാനരംഗത്തിലെ ഒരു ഭാഗത്ത് കാവി നിറത്തിലുള്ള ഒരു ബിക്കിനി ദീപിക ധരിച്ചിരുന്നു. കാവിനിറത്തിലുള്ള ബിക്കിനി കാണിക്കുന്ന രംഗങ്ങളിൽ പാടിയിരുന്ന വരികളുടെ അർത്ഥം ലജ്ജയില്ലാത്ത നിറം എന്നായിരുന്നു , ഇക്കാരണമാണ് പലരെയും ചൊടിപ്പിക്കാൻ ഇടയാക്കിയത്. കാവി നിറത്തെ ലജ്ജയില്ലാത്ത നിറം എന്ന് വിളിച്ച് ആക്ഷേപിച്ചവരുടെ ചിത്രം ബഹിഷ്കരിക്കണം എന്ന ആവശ്യവുമായാണ് പിന്നീട് വിവാദങ്ങൾ മുന്നേറിയത്. വലിയ പ്രതിഷേധങ്ങളായി കുറെ പേർ മുന്നോട്ടുവന്നതോടെ വി എഫ് ക്സ് ഉപയോഗിച്ച് കാവിനിറത്തിലുള്ള ബിക്കിനിയുടെ കളർ മാറ്റിയാണ് ചിത്രം റിലീസ് ചെയ്തത്.

കുമാർ ആണ് ബേഷരം രംഗ് എന്ന ഗാനത്തിന് വരികൾ രചിച്ചത്. വിശാൽ- ശേഖർ ടീമാണ് ഈ ഗാനത്തിന് ഈണം നൽകിയിട്ടുള്ളത് . സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ഈ ഗാനം മനോഹരമായി ആലപിച്ചത് ശില്പ റാവു, ക്യാറലിസ മൊണ്ടെയ്‌റോ, വിശാൽ, ശേഖർ എന്നിവർ ചേർന്നാണ് . ഹൃത്വിക് റോഷൻ- ടൈഗർ ഷെറോഫ് എന്നിവരെ ഒന്നിപ്പിച്ചു കൊണ്ട് ഒരുക്കിയ സൂപ്പർ മെഗാ ഹിറ്റ് വാറിന് ശേഷം സിദ്ധാർഥ് ആനന്ദിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രമാണ് പത്താൻ . യാഷ് രാജ് ഫിലിംസ് ആണ് ഈ വമ്പൻ ചിത്രം നിർമ്മിച്ചത് . ആയിരം കോടി ആഗോള ബോക്സ് ഓഫീസിൽ നിന്നും കളക്ഷൻ നേടുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാവാനുള്ള കുതിപ്പിലാണ് നിലവിൽ പത്താൻ. ഷാരൂഖ് ഖാൻ , ദീപിക പദുക്കോൺ എന്നിവർ നായക നായിക കഥാപാത്രങ്ങളായി എത്തിയപ്പോൾ ചിത്രത്തിൽ വില്ലൻ വേഷത്തിൽ തിളങ്ങിയത് സൂപ്പർ താരം ജോൺ അബ്രഹാം ആണ് . കൂടാതെ പത്താനിൽ അതിഥി വേഷത്തിൽ മെഗാസ്റ്റാർ സൽമാൻ ഖാനും എത്തിയിരുന്നു. തന്റെ സൂപ്പർഹിറ്റ് സ്പൈ കഥാപാത്രമായ ടൈഗർ ആയാണ് അദ്ദേഹം അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *