ഏത് ഭാഷ ചിത്രങ്ങളിലായാലും കാണാൻ കഴിയുന്ന ഒരു പതിവ് കാഴ്ചയാണ് താരങ്ങളുടെ മക്കൾ അവരുടെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് തന്നെ ചുവട് വയ്ക്കുന്നത് , പ്രത്യേകിച്ച് ബോളിവുഡിൽ . ഇതിൻറെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ഇന്ന് ബോളിവുഡ് സിനിമ ലോകം കേൾക്കുന്നുണ്ട്. താരങ്ങളുടെ മക്കൾക്ക് അവസരം കൊടുക്കുന്നത് മൂലം കഴിവുള്ള നിരവധി പ്രതിഭകളാണ് എങ്ങും എത്താൻ കഴിയാതെ പോകുന്നത് എന്നാണ് വിമർശനം. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും സിനിമകളിൽ പിടിച്ചുനിൽക്കുന്നത് കഴിവുള്ള താരങ്ങൾ തന്നെയാണ്.
ബോളിവുഡിലെ ശ്രദ്ധേയ താരമായിരുന്ന അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂറും അമ്മയുടെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് എത്തിയ താരമാണ്. നിർമ്മാതാവ് ബോണി കപൂർ ആണ് താരത്തിന്റെ പിതാവ്. ജാൻവിയുടെ സിനിമയിലേക്കുള്ള രംഗപ്രവേശനം ശ്രീദേവിയുടെ മരണ ശേഷമായിരുന്നു. ജാൻവി ആദ്യമായി അഭിനയിക്കുന്നത് 2018-ൽ ഇറങ്ങിയ ദഡാക് എന്ന ഹിന്ദി ചിത്രത്തിലാണ്.
ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ചൻ സകസേന ദി കാർഗിൽ ഗേൾ, റൂഹി എന്നീ ചിത്രങ്ങളിൽ വേഷമിട്ടുകൊണ്ട് ബോളിവുഡ് ചലച്ചിത്രലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ജാൻവി. താരത്തിന്റെതായി കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രങ്ങളാണ് ഗുഡ് ലക്ക് ജെറി, മിലി എന്നിവ. ഇനി റിലീസ് ചെയ്യാനുള്ള ചിത്രം ബാവാലാണ്.
സോഷ്യൽ മീഡിയയിൽ പലപ്പോഴും ഹോട്ട് ലുക്കിൽ എത്തി താരം ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ പതിവ് പോലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് താരത്തിന്റെ ഹോട്ട് ലുക്ക് ഫോട്ടോസ് ആണ്. ബ്ലാക്ക് ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ വന്നിരിക്കുകയാണ് ജാൻവി. ഗ്ലാമർസിന്റെ രാജകുമാരി എന്നാണ് ആരാധകർ കമന്റ് ചെയ്തത്. സ്റ്റൈലിംഗ് നിർവഹിച്ചത് പ്രിയങ്ക കപാഡിയ ബഥനിയാണ്.