അന്യഭാഷ ചിത്രങ്ങളിൽ ശോഭിച്ചതിനുശേഷം മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുന്ന നിരവധി നായികമാർ ഉണ്ടായിട്ടുണ്ട്. ചിലരാകട്ടെ അന്യഭാഷകളിൽ തിളങ്ങുന്നതിനു മുൻപ് തന്നെ മലയാള സിനിമയിൽ എത്തി ശോഭിക്കാറുണ്ട്. പിന്നീട് മലയാളത്തിലെ തിരക്കുള്ള നായികമാരായി ഇവർ മാറിയിട്ടും ഉണ്ട് . മുഗിൽപെട്ട എന്ന കന്നട ചിത്രത്തിലൂടെ കരിയർ ആരംഭിച്ചതിനു ശേഷം മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത താരമാണ് നടി കായദു ലോഹർ.
പ്രശസ്ത സംവിധായകൻ വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു കായദുവിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിൽ നങ്ങേലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രം റിലീസ് ചെയ്തതോടെ ഒരുപാട് ആരാധകരെയാണ് ഈ താരത്തിന് ലഭിച്ചത് . ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ മലയാള ചലച്ചിത്രലോകത്ത് ശോഭിക്കുവാൻ ഈ താരത്തിന് സാധിച്ചു.
ഈ ചിത്രത്തിന് ശേഷം തെലുങ്കിലും മറാത്തി ഭാഷാ ചിത്രങ്ങളിലും താരം അരങ്ങേറ്റം കുറിച്ചു. അല്ലൂരി എന്ന ചിത്രത്തിലൂടെ ആയിരുന്നു തെലുങ്കിലെ രംഗപ്രവേശനം. ഐ പ്രേം യു എന്ന ചിത്രത്തിലൂടെ ആണ് മറാത്തിയിലും അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന്റെ യുവതാരങ്ങൾക്കൊപ്പം ഉള്ള രണ്ട് ചിത്രങ്ങൾ കൂടി കായദുവിന്റേതായി ഒരുങ്ങുന്നുണ്ട്. ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം അജയന്റെ രണ്ടാം മോഷണം, നിവിൻ പോളി പ്രധാനവേഷത്തിലെത്തുന്ന താരം എന്നിവയാണ് താരത്തിന്റെ ചിത്രങ്ങൾ .
അസം സ്വദേശിനിയായ ഈ താരത്തിന്റെ ഹോട്ട് ലുക്ക് ചിത്രങ്ങൾ മാത്രമാണ് പലപ്പോഴും ആരാധകർ കണ്ടിട്ടുള്ളൂ. ഇപ്പോൾ ഇതാ താരം ചന്ദനക്കുറി തൊട്ട് അതിസുന്ദരിയായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഗ്ലാമർ ലുക്കിൽ നിന്നും നാടൻ ലുക്കിൽ എത്തിയപ്പോൾ ഉള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.