ഒരു പാട്ടിന് 3 കോടി രൂപ..! ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകനായി എ ആർ റഹ്മാൻ..

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകനാണ് എ ആർ റഹ്മാൻ . മൂന്നു കോടി രൂപയാണ് പ്രതിഫലമായി അദ്ദേഹം ഈടാക്കുന്നത്. ഈ വാർത്ത ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയാണ് . എ ആർ റഹ്മാൻ കൂടുതലായും ഗാനങ്ങൾ ആലപിക്കാറുള്ളത് സ്വയം സംഗീത സംവിധാനം ചെയ്യുന്ന സിനിമകളിലാണ്.

മണി രത്നം സംവിധാനം ചെയ്തു 1992 ൽ പുറത്തിറങ്ങിയ റോജ എന്ന ചിത്രത്തിലൂടെയാണ് എ ആർ റഹ്മാൻ ഒരു സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ജീവിതത്തിലെ ഗാനങ്ങൾ പിന്നീട് പ്രായമോ കാലമോ ഭേദമില്ലാതെ പലരും പാടി നടന്നിട്ടുണ്ട്. എ ആർ റഹ്മാൻ സംഗീതസംവിധാനം ചെയ്തു ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ക്ഷേത്രം മാരി സെൽവരാജിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ മാമന്നനാണ്. മണിരത്നം അണിയിച്ച് ഒരുക്കിയ ബ്രാഹ്മാണ ചിത്രമായ പൊന്നിയിൻ സെൽവന്റെ സംഗീത സംവിധാനം നിർവഹിച്ചത് എ ആർ റഹ്മാൻ തന്നെയായിരുന്നു. ഇതിലെ ഗാനങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.

1992 യോദ്ധ എന്ന മലയാള ചിത്രത്തിനും അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചിരുന്നു. അതിനുശേഷം 2022 ൽ പുറത്തിറങ്ങിയ മലയിൻ കുഞ്ഞ് എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം പിന്നീട് മലയാളത്തിൽ പ്രവർത്തിച്ചത്. അതേ വർഷം പുറത്തിറങ്ങിയ ആറാട്ട് എന്ന ചിത്രത്തിൽ അതിഥി താരമായി എ ആർ റഹ്മാൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഇനിയും മലയാള സിനിമകളിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യം പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.