മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വരികയും പിന്നീട് തമിഴ് കന്നട ഭാഷാ ചിത്രങ്ങളിലും തന്റെ മികവ് തെളിയിക്കുകയും ചെയ്ത താരമാണ് നടി നവ്യ നായർ. ഇഷ്ടം ആയിരുന്നു നവ്യയുടെ അരങ്ങേറ്റ ചിത്രം . ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നവ്യയ്ക്ക് പിന്നീട് നിരവധി അവസരങ്ങളാണ് മലയാള സിനിമ സമ്മാനിച്ചത്. കരിയർ ആരംഭിച്ച ഘട്ടത്തിൽ തന്നെ മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ നവ്യയ്ക്ക് സാധിച്ചു. ഇഷ്ടം എന്ന ചിത്രത്തിനു ശേഷം അഭിനയിച്ച മഴത്തുള്ളി കിലുക്കം, നന്ദനം, കല്യാണരാമൻ, കുഞ്ഞിക്കുനൻ , ചതുരംഗം, ഗ്രാമഫോൺ, അമ്മ കിളിക്കൂട് , പട്ടണത്തിൽ സുന്ദരൻ, ചതിക്കാത്ത ചന്തു , പാണ്ടിപ്പട തുടങ്ങിയവയെല്ലാം തന്നെ വമ്പൻ വിജയം കാഴ്ചവയ്ക്കുകയും നവ്യ എന്ന നായികയുടെ താരമൂല്യമുയർത്തുകയും ചെയ്തു. 2004 തമിഴിലും 2007ൽ കന്നടയിലും അരങ്ങേറ്റം കുറിച്ചു. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറി. കരിയറിന്റെ ആരംഭത്തിൽ ലഭിച്ച മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും പിന്നീട് താരത്തിന് ലഭിച്ചില്ല എന്ന് വേണം പറയാൻ .
2010 ൽ വിവാഹത്തെ തുടർന്ന് താരം സിനിമ ലോകത്തോട് വിട പറയുകയായിരുന്നു. പിന്നീട് ഒന്ന് രണ്ട് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും അവയൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കൊറോണ കാലഘട്ടത്തിൽ ടെലിവിഷൻ ഷോയുടെ ഭാഗമായതോടെ പ്രേക്ഷകർ താരത്തെ വീണ്ടും നെഞ്ചിലേറ്റാൻ തുടങ്ങി. ഈ ഇടവേളയിൽ ദൃശ്യത്തിന്റെ കന്നട പതിപ്പായ ദൃശ്യ എന്ന ചിത്രത്തിൽ സീത എന്ന അമ്മ വേഷത്തിൽ താരം അഭിനയിച്ചിരുന്നു. 2021ൽ ഇതിൻറെ രണ്ടാം ഭാഗത്തിലും നവ്യ വേഷമിട്ടു . തൊട്ടടുത്ത വർഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു.
സിനിമകളിൽ നിറസാന്നിധ്യമായി നിന്നില്ലെങ്കിലും ടെലിവിഷൻ ഷോകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നവ്യ സജീവമാണ്. നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന താരം തന്റെ നൃത്ത വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നവ്യ പങ്കുവെച്ച താരത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ കളർ അനാർക്കലി ധരിച്ച് അതി സുന്ദരിയായാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സാൾട്ട് സ്റ്റുഡിയോ എന്ന ബൊട്ടിക്കിന്റേതാണ് വസ്ത്രങ്ങളും താരത്തിന്റെ ആഭരണങ്ങളും . തരത്തിൽ മേക്കപ്പ് ചെയ്തിരിക്കുന്നത് അമൽ അജിത് കുമാറാണ് . വീഡിയോ പകർത്തിയിരിക്കുന്നത് വിഷ്ണു വിനയനാണ്.