തന്റേതായ ആലാപന ശൈലി കൊണ്ട് ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ള ശ്രദ്ധേയ പിന്നണി ഗായികയാണ് അഭയ ഹിരണ്മയി . തിരുവനന്തപുരംകാരിയായ ഈ താരം 2014 മുതൽക്കാണ് തന്റെ കരിയറിന് തുടക്കം കുറിക്കുന്നത് . സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ഗാനങ്ങൾ ആലപിച്ചു കൊണ്ടായിരുന്നു അഭയ ശ്രദ്ധിക്കപ്പെടാൻ ആരംഭിച്ചത്. നാക്കു പെന്റ നാക്കു ടാക്ക എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു കൊണ്ടായിരുന്നു കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട് ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ നിരവധി ഗാനങ്ങൾ അഭയ ആലപിച്ചു. ജെയിംസ് ആൻഡ് ആലീസ്, ടു കൺട്രീസ് തുടങ്ങി ചിത്രങ്ങളിലെ താരത്തിന്റെ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടി. മലയാളത്തിന്റെ പുറമേ തെലുങ്കിലും താരം ഗാനങ്ങൾ ആലപിച്ചു.
ഗോപി സുന്ദറും താരവും തമ്മിലുള്ള ലിവിങ് ടുഗെതർ ബന്ധം അക്കാലത്ത് മാധ്യമങ്ങളിൽ എല്ലാം വലിയൊരു ചർച്ചാവിഷയമായിരുന്നു . നിലവിൽ ഇരുവരും വേർപിരിഞ്ഞു അതും മാധ്യമങ്ങൾ കൊട്ടിഘോഷിച്ചിരുന്നു. ഗാനങ്ങൾ ആലപിച്ചുകൊണ്ട് ശ്രദ്ധ നേടിയ അഭയ കഴിഞ്ഞവർഷം പുറത്തിറങ്ങിയ ലളിതം സുന്ദരം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്യുകയും ചെയ്തിരുന്നു. റിയാലിറ്റി ഷോയുടെ വിധികർത്താക്കളിൽ ഒരാളുടെ വേഷമാണ് ഈ ചിത്രത്തിൽ അഭയ അവതരിപ്പിച്ചത്. തന്റെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിക്ക് ശേഷം അഭയ കൂടുതൽ ശക്തമായി തൻറെ കരിയറിൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി. ഗാനാലാപനത്തോടൊപ്പം മോഡലിംഗ് രംഗത്തും താരം ശ്രദ്ധ കേന്ദ്രീകരിച്ചു.
സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമായി അഭയ പിന്നീട് മാറി. തൻറെ ആരാധകർക്കായി അഭയ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്ന കാഴ്ചയാണ് പിന്നീട് പ്രേക്ഷകർ കണ്ടത് . താരത്തിന്റെ ഓരോ പോസ്റ്റുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അഭയ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു. സാരിയിൽ ഹോട്ട് ലുക്കിൽ തിളങ്ങിയിരിക്കുകയാണ് ഇത്തവണ അഭയ . ജീവിതം നന്നാവാൻ സ്നേഹം മാത്രം പോരാ എന്നാൽ ഒരു ദിവസം നന്നാവാൻ ഒരു നല്ല സാരി മതി എന്ന് കുറിച്ച് കൊണ്ടാണ് അഭയ ഈ ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. മനേഷ് മാത്യു ആണ് താരത്തിന്റെ മനോഹരമായ ഈ സാരി ഡിസൈൻ ചെയ്തിട്ടുള്ളത് . താരത്തിന്റെ കോസ്റ്റ്യൂം നയന കളക്ഷൻസിന്റെതാണ് . ജോബോയ് അഗസ്റ്റിൻ ആണ് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്. ശ്രീഗേഷ് ആണ് മേക്കപ്പ് ചെയ്തത് . റിജിൽ ആണ് അഭയയുടെ ഈ ഹോട്ട് ലുക്ക് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.