പിന്നണിഗായികയായി സിനിമയിൽ പാടിക്കൊണ്ട് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ ഗായിക താരമാണ് അഭയ ഹിരണ്മയി. ഈ താരം ആദ്യമായി സിനിമയിൽ പാടുന്നത് 2014 ലാണ്. നാക്കു പെന്റ നാക്കു ടാക്ക എന്ന ചിത്രത്തിൽ ആയിരുന്നു അഭയയുടെ ആദ്യ ഗാനം . അതിനുശേഷം പുറത്തിറങ്ങിയ ടു കൺട്രീസ് എന്ന ചിത്രത്തിലെ താനേ എന്ന ഗാനം പുറത്തിറങ്ങിയതിന് ശേഷമാണ് അഭയ എന്ന ഗായിക ശ്രദ്ധ നേടുന്നത്.
തെലുങ്ക് ചലച്ചിത്ര ലോകത്തും അഭയ തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്കിൽ ആദ്യമായി ഗാനം ആലപിച്ചത് മല്ലി മല്ലി ഇഡി റാണീ രാജു എന്ന സിനിമയിലാണ് . പിന്നീട് ഗോപി സുന്ദർ അണിയിച്ചൊരുക്കിയ നിരവധി ഗാനങ്ങൾ ആണ് അഭയ ആലപിച്ചത്. ഇരുവരും പിന്നീട് പ്രണയത്തിൽ ആവുകയും ലിവിങ് ടുഗെതർ റിലേഷൻഷിപ്പിൽ എത്തിച്ചേരുകയും ചെയ്തിരുന്നു.
കോഴിക്കോട് നഗരത്തെക്കുറിച്ച് ആലപിച്ച ഗൂഢാലോചന എന്ന ചിത്രത്തിലെ ഗാനം വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗോപി സുന്ദരമായുള്ള ബന്ധവും അതിനുശേഷമുള്ള ഇരുവരുടെ വേർപിരിയലും എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വാർത്തകളായി മാറിയിരുന്നു. വേർപിരിഞ്ഞതിനുശേഷം അഭയ സംഗീതത്തിൽ കൂടുതൽ സജീവമാകുകയാണ് ചെയ്തത്. അമ്മ ലതികയിൽ നിന്നാണ് അഭയ സംഗീതത്തിൻറെ ആദ്യപാഠങ്ങൾ കരസ്ഥമാക്കിയത്. ഒരു അനിയത്തിയും ഉണ്ട് ഈ താരത്തിന് . അഭയ നിലവിൽ സ്വന്തമായി ഒരു മ്യൂസിക് ബാൻഡ് നടത്തുകയാണ്.
സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമായി കൂടി അഭയ മാറിയിരിക്കുകയാണ്. ഫ്ലവേഴ്സ് കോമഡി അവാർഡ് പങ്കെടുക്കാൻ എത്തിയപ്പോൾ ഉള്ള അഭയയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ബ്ലാക്ക് മെനി ഫ്രോക്കിൽ സ്റ്റൈലിഷ് ആണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ശ്രേയസ് ബൗട്ടിക്കിന്റെ കോസ്റ്റ്യൂം ആണ് അഭയ ധരിച്ചിട്ടുള്ളത്. ജോബോയ് അഗസ്റ്റിൻ സ്റ്റൈലിംഗ് നിർവഹിച്ച അവയുടെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ശ്രീനാഥ് അശോക് നായരാണ്. അഭയയെ മേക്കപ്പ് ചെയ്തിരിക്കുന്നത് ശ്രീഗേഷ് വാസനാണ്.