സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഇപ്പോൾ കമൽ സംവിധാനം ചെയ്ത വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ തിരക്കിലാണ്. ആരാധകരും സിനിമ പ്രേമികളും ഏറെ കാത്തിരിപ്പോടെ നോക്കി നിൽക്കുന്ന ചലച്ചിത്രവും കൂടിയാണ് വിവേകാനന്ദൻ വൈറലാണ്. അതേസമയം രണ്ടാം വിവാഹത്തിനു ഒരുങ്ങുകയാണ് ഷൈൻ ടോം ചാക്കോ.
ഇതിന്റെ ഇടയിൽ സ്ത്രീധനത്തെ കുറിച്ചും ജീവനാംശം നൽകുന്നതിനെ പറ്റിയുള്ള നടൻ പറഞ്ഞ വാക്കുകളാണ് ഏറെ ജനശ്രെദ്ധ നേടുന്നത്. ഒരു അഭിമുഖത്തിനിടെയാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത്. “സ്ത്രീധനം ഇഷ്ടമുള്ളവർ കൊടുക്കുക. ഇഷ്ടമില്ലാത്തവർ കൊടുക്കാതിരിക്കുക. ബന്ധം വേർപിരിയുമ്പോൾ ഭാര്യമാർക്ക് കാശ് കൊടുക്കുന്നത് എന്തിനാണ്.
അതും സ്തീധനം പോലെയുള്ള ഒന്നല്ലേ. വിവാഹ സമയത്ത് ഭർത്താവിനു കൊടുക്കുന്ന. ഡിവോർസ് സമയത്ത് ഭർത്താവ് തിരിച്ചു കൊടുക്കുന്നു. അത് തീരുമാനിക്കുന്നത് കോടതിയും. എന്തിനാ ഡിവോർസ് ആവുമ്പോൾ ഭാര്യയ്ക്ക് ക്യാഷ് കൊടുക്കുന്നത്. അത് തന്നെയല്ലേ വിവാഹത്തിനു മുമ്പും കൊടുക്കുന്നത്. ഞാനും ഡിവോർസ് സമയത്ത് കൊടുത്തിട്ടുണ്ട്. ജോലിയില്ലാത്തവർക്കാണെങ്കിൽ പിന്നെയുമുണ്ട്. ഇത് ജോലിയുള്ളവർക്ക് കൊടുക്കേണ്ട ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല.
രണ്ടുപേരും തുല്യരല്ലേ. രണ്ട് പേരും നിയമപരമായി വേർപിരിയുന്നു. പിന്നെ എന്തിനു മറ്റുള്ള ഒരാൾക്ക് കാശ് കൊടുക്കണം. അതുപോലെ വിവാഹം ചെയ്യുമ്പോൾ എന്തിന് ഭർത്താവിനു സ്ത്രീധനം എന്ന പേരിൽ കാശ് കൊടുക്കുന്നു. ഇത് രണ്ടും ഒഴിവാക്കേണ്ടതാണ്. ഹൃഥ്വിക് റോഷനും ഭാര്യയും വേർപിരിഞ്ഞപ്പോൾ കോടികൾ കൊടുത്തിരുന്നു എന്ന് കേട്ടിട്ടുണ്ട്. അത് എന്തിനാണ് എന്നാണ് ഷൈൻ ചോദിക്കുന്നത്. എന്തായാലും ഷൈൻ പറഞ്ഞ ചില കാര്യങ്ങളോട് പലരും പിന്തുണച്ച കാണിച്ച് രംഗത്തെത്തിയിരുന്നു.