ഇക്കഴിഞ്ഞ ദിവസം ആലുവയിൽ അരങ്ങേറിയത് കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒരു സംഭവമായിരുന്നു. അഞ്ചുവയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്ത നമ്മളെല്ലാവരും അറിഞ്ഞതാണ്. കുട്ടിയെ കാണാനില്ല എന്ന വാർത്തകൾ അറിഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഏവരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടിയുടെ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് പരമാവധി ആളുകളിലേക്ക് ഈ വിവരം എത്തിച്ചിരുന്നു. എന്നാൽ ഏവരുടെയും പ്രതീക്ഷയെ തെറ്റിച്ചു കൊണ്ടുള്ള ഒരു വാർത്തയായിരുന്നു പിറ്റേ ദിവസം എത്തിയത്.
ഈ പെൺകുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. എന്നാൽ ഈ തുക കുറഞ്ഞുപോയി എന്ന് പറഞ്ഞുകൊണ്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കേരളത്തിൽ എത്തി ഇത്രയും വലിയൊരു ദുരന്തം നേരിടേണ്ടി വന്ന ആ കുടുംബത്തിന് , മുഖ്യമന്ത്രി അതിഥി തൊഴിലാളികൾ എന്ന് വിശേഷിപ്പിക്കാറുള്ള അവർക്ക് ധനസഹായം നൽകിയത് വളരെ കുറഞ്ഞു പോയ കാര്യം പ്രതിഷേധിക്കാനും പ്രതികരിക്കാനും ഇടയാക്കി.
ഇപ്പോഴിതാ നടൻ സുരേഷ് ഗോപി ആലുവയിലെ ആ കുടുംബത്തിന് കൈത്താങ്ങായി മാറിയിരിക്കുകയാണ്. ആ കുടുംബത്തിന് വീട് നിർമ്മിക്കാൻ വേണ്ടി 5 ലക്ഷം രൂപ ആ മകളുടെ പേരിൽ നൽകുമെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം ഒരു സൂപ്പർസ്റ്റാർ ആണെന്നുള്ള കാര്യം ഒരിക്കൽ കൂടി തെളിയിക്കുകയാണ് അദ്ദേഹം.
ഈ വാർത്തകൾ കേട്ടതോടെ ആളുകൾ പ്രതികരിച്ചത് സർക്കാർ കൈവിട്ട കുടുംബത്തിന് അദ്ദേഹം കൈത്താങ്ങായി എന്നും ഇത് നല്ലൊരു പ്രവർത്തി ആണ് എന്നുമായിരുന്നു. ഈ കേസിലെ പ്രതിയായ അസഫാക്ക് ആലത്തിനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഈ പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. അസഫാക്കിന്റെ പേരിൽ 2018 ലും ഇതുപോലൊരു പോക്സോ കേസ് ഉണ്ടായിരുന്നു. ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ഇയാൾ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയതായിരുന്നു.