നിരവധി മലയാളി താരങ്ങൾ ആണ് ഇന്നിപ്പോൾ തന്നെ തെന്നിന്ത്യയിൽ ശോഭിച്ചു കൊണ്ടിരിക്കുന്നത് , പ്രത്യേകിച്ചും നടിമാർ . മലയാളം നായികമാർക്ക് കൂടുതൽ സ്വീകാര്യത പലപ്പോഴും ലഭിച്ചിട്ടുള്ളത് അന്യഭാഷ ചിത്രങ്ങളിലാണ് . ഇത്തരത്തിൽ മലയാളത്തിൽ നിന്ന് അന്യഭാഷയിലേക്ക് ചേക്കേറിയ താരമാണ് ആലുവ സ്വദേശിയായ അമല പോളും . ചെറിയൊരു രംഗത്തിൽ ലാൽ ജോസ് ചിത്രം നീലത്താമരയിൽ അഭിനയിച്ച അമല പിന്നീട് തമിഴിലേക്ക് കടന്നു ചെല്ലുകയും അവിടെനിന്ന് തൻറെ അഭിനയ ജീവിതം പടുത്തുയർത്തുകയും ചെയ്തു.
സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ ഈ താരം ഇപ്പോൾ തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ആണ് വൈറലായി മാറുന്നത്. ബിക്കിനി ധരിച്ച് കടൽതീരത്ത് കളിച്ച് നടക്കുന്ന അമലയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിരവധി കമന്റുകളാണ് താരത്തിന്റെ ഈ ഹോട്ട് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഞങ്ങളുടെ അമല ഇങ്ങനെയല്ല എന്നാണ് പലരും കമൻറ് ചെയ്തിരിക്കുന്നത്.
തമിഴ് ചിത്രമായ മൈന അമലയുടെ കരിയറിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ഒരു സിനിമയായിരുന്നു . അഭിനയരംഗത്ത് ശോഭിക്കാൻ തുടങ്ങിയ അമല പിന്നീട് മലയാളത്തിലേക്ക് തിരിച്ചെത്തിയത് സൂപ്പർസ്റ്റാർ മോഹൻലാലിന്റെ നായികയായി കൊണ്ടാണ്. പിന്നീട് മലയാളം തമിഴ് തെലുങ്കു ചിത്രങ്ങളുടെ ഭാഗമായ അമല ഒട്ടും വൈകാതെ തന്നെ തെന്നിന്ത്യയിലെ മുൻനിര നായികയായി മാറുകയായിരുന്നു . തമിഴിൽ വേഷമിട്ടു കൊണ്ടിരിക്കുന്ന സമയത്ത് തമിഴ് സംവിധായകനായ എ എല്‍ വിജയുമായി താരം പ്രണയത്തിൽ ആവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. എന്നാൽ ഈ ബന്ധം അധികം വൈകാതെ തന്നെ ഇരുവരും ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ തന്റെ ജീവിത പ്രശ്നങ്ങൾ ഒന്നും തന്നെ താരത്തിന്റെ അഭിനയ ജീവിതത്തെ ബാധിച്ചിരുന്നില്ല. തുടർന്നും സിനിമയിൽ താരം സജീവമാകുകയാണ് ചെയ്തത്. ക്രിസ്റ്റഫർ എന്ന ചിത്രമാണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം . മമ്മൂട്ടിക്കൊപ്പം വേഷമിട്ട ഈ ചിത്രത്തിനു ശേഷം ഇനി റിലീസ് ചെയ്യാനുള്ളത് ആടുജീവിതം എന്ന സിനിമയാണ് . പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത് നടൻ പൃഥ്വിരാജ് ആണ് .