വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മഞ്ജുവാര്യരുടെ മകൾ വേഷം അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയുടെ ഭാഗമായ താരമാണ് നടി അനശ്വര രാജൻ . ചെറിയൊരു കാലയളവ് കൊണ്ട് തന്നെ മലയാള സിനിമയിൽ പടർന്നു പന്തലിക്കുവാൻ ഈ താരത്തിന് സാധിച്ചു . കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ടാണ് മലയാള സിനിമയിൽ ഒരു നായികയായി അനശ്വര വളർന്നത്. ചെറുപ്രായത്തിൽ തന്നെ നായിക വേഷങ്ങൾ കൈകാര്യം ചെയ്ത ഈ താരം ആ ചിത്രങ്ങൾ സൂപ്പർഹിറ്റ് ആക്കി മാറ്റുകയും ചെയ്തു.
അനശ്വരയുടെ അഭിനയ ജീവിതത്തിന് ഉയർച്ചകൾ കൊണ്ടുവന്നത് തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളാണ്. താരത്തിന് കൂടുതൽ ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞതും ഈ രണ്ടു ചിത്രങ്ങൾക്കുശേഷമാണ്. ഇവയ്ക്ക് പുറമേ വാങ്ക്, എവിടെ, ആദ്യരാത്രി, അവിയൽ, മൈക്ക്, തമിഴ് ചിത്രമായ രംഗി എന്നീ സിനിമകളിലും ഇതാരും അഭിനയിച്ചിട്ടുണ്ട്. ഈയടുത്ത് തമിഴിലും മലയാളത്തിലുമായി താരത്തിന്റെ ഓരോ ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു. തമിഴിൽ തഗ്സ് എന്ന ചിത്രവും മലയാളത്തിൽ പ്രണയവിലാസം എന്ന ചിത്രവുമാണ് റിലീസ് ചെയ്തത്.
ഇതിൽ പ്രണയവിലാസം എന്ന മലയാള ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ബോളിവുഡിലും വൈകാതെ തന്നെ അനശ്വര തൻറെ ചുവടുറപ്പിക്കും. ബാംഗ്ലൂർ ഡേയ്സ് എന്ന വമ്പൻ ഹിറ്റ് മലയാള ചിത്രത്തിൻറെ ഹിന്ദി റീമേക്കായ യാരിയൻ ടു എന്നതിലൂടെയാണ് താരത്തിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.
സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമായ അനശ്വര പലപ്പോഴും വെറൈറ്റി ഫോട്ടോഷൂട്ടുകൾ കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. താരം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തനി നാടൻ വേഷമായ കേരള മുണ്ടും ബ്ലൗസും ധരിച്ച് അതീവ സുന്ദരിയായി ഒരു പുഴയോരത്ത് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അനശ്വര ധരിച്ചിരിക്കുന്നത് ജാനകി ബ്രൈഡലിന്റെ വേഷമാണ്. ഐശ്വര്യ രാജനാണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിട്ടുള്ളത്.