മലയാളി പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ള ഒരു തെന്നിന്ത്യൻ താരസുന്ദരിയാണ് നടി ഇനിയ. ശ്രുതി സാവന്ത് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര് എങ്കിലും താരം അഭിനയരംഗത്ത് അറിയപ്പെടുന്നത് തന്റെ സ്റ്റേജ് നാമമായ ഇനിയ എന്ന പേരിലാണ്. തിരുവനന്തപുരം സ്വദേശിയായ ഇനിയയുടെ അരങ്ങേറ്റ ചിത്രം സൈറ എന്ന മലയാള ചിത്രമാണ്. മലയാളത്തിൽ വേഷമിട്ടു കൊണ്ടിരിക്കലേ തന്നെ തമിഴ് കന്നട തെലുങ്ക് ഭാഷാ ചിത്രങ്ങളിലും താരം തൻറെ സാന്നിധ്യം അറിയിച്ചു.
സ്വർണ്ണ കടുവ എന്ന ചിത്രത്തിനുശേഷം ആയിരിക്കാം ഇനിയ എന്ന താരത്തിന് കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നത് എങ്കിലും അതിനു മുൻപ് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ യഥാർത്ഥത്തിൽ സാധിച്ചിട്ടുണ്ട്. ടൈം , ത്രിൽ, ദളമർമ്മരങ്ങൾ , ഉമ്മ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം , റേഡിയോ, അയാൾ, വെള്ളിവെളിച്ചത്തിൽ, പുത്തൻ പണം, ആകാശമിട്ടായി , പരോൾ, താക്കോൽ , മാമാങ്കം എന്നീ ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലും അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ഐറ്റം ഡാൻസറായും ഇനിയ പ്രത്യക്ഷപ്പെട്ടിരുന്നു.
തൻറെ അഭിനയ മികവുകൊണ്ട് ശ്രദ്ധ നേടിയെടുത്ത ഈ താരം ചില അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. വാകൈ സൂടാവ എന്ന 2011 പുറത്തിറങ്ങിയ തമിഴ് ചിത്രത്തിലെ പ്രകടനത്തിന് എഡിസൺ അവാർഡും ഒപ്പം തമിഴ്നാട് സർക്കാരിൻറെ മികച്ച നടിക്കുള്ള പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് 2018ലെ പരോൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇനിയ നേടിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത് ഇനിയയുടെ ഒരു പുത്തൻ റീൽസ് വീഡിയോ ആണ്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത് മേക്കപ്പ് ആർട്ടിസ്റ്റ് വീരശേഖർ ആണ് . സാരി ധരിച്ച് അതീവ സുന്ദരിയായി എത്തിയ താരത്തിന്റെ ഈ വീഡിയോ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് .