നടി മീര നന്ദൻ വിവാഹിതയാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ആണ് ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്. ഒരു സ്വകാര്യ ചടങ്ങ് ആയി വിവാഹ നിശ്ചയം നടത്തുക എന്നത് തൻറെ ആഗ്രഹമായിരുന്നു എന്ന് മീരാനന്ദൻ പറയുന്നു. ചിലർ പറയും സിനിമ നടിമാർക്ക് വിവാഹം കഴിക്കാൻ ആരെ വേണമെങ്കിലും കിട്ടുമെന്ന് പക്ഷേ അത് എല്ലാവരുടെയും തെറ്റായ ഒരു ധാരണ മാത്രമാണ്. അത്തരം അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരു വ്യക്തിയാണ് താനെന്നും ഒരു അഭിമുഖത്തിൽ മീര വെളിപ്പെടുത്തി. ഇപ്പോൾ താരം പറയുന്നത് തൻറെ പ്രതിശ്രുത വരനായ ശ്രീജുവിനെ കുറിച്ചുള്ള വിശേഷങ്ങളാണ്.
താൻ വിവാഹിതയാകാൻ പോകുന്നു ; അവസാനം അത് സംഭവിക്കുകയായി. വിവാഹം ഇപ്പോഴില്ല , ഒരു വർഷത്തിനു ശേഷമാണ് , എൻഗേജ്മെന്റ് മാത്രമാണ് ഇപ്പോൾ നടത്തുന്നത്. എൻറെ വിവാഹത്തെക്കുറിച്ച് ഒരുപാട് പേർ ചോദിച്ചിരുന്നു ഇപ്പോൾ ഒരു ഉത്തരമായിരിക്കുകയാണ്. പലരും വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ അത് നടക്കേണ്ട സമയത്ത് നടക്കും എന്നാണ് ഞാൻ പറഞ്ഞിരുന്നത്. അതിൽ തന്നെയായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്. ഇപ്പോഴിതാ ശരിയായ സമയം എത്തിയിരിക്കുകയാണ് , അതുകൊണ്ടുതന്നെയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
ശ്രീജു എന്നാണ് വരന്റെ പേര് , അദ്ദേഹം ജനിച്ചതും വളർന്നതും എല്ലാം ലണ്ടനിൽ ആണ് . സിനിമയിൽ അഭിനയിക്കുന്നവർക്ക് ആരെ വേണമെങ്കിലും കിട്ടുമല്ലോ വിവാഹത്തിന് എളുപ്പം അല്ലേ എന്ന തെറ്റായ ധാരണ പലർക്കും ഉണ്ട് . എന്നാൽ അത് അങ്ങനെയല്ല ഞങ്ങളെപ്പോലുള്ളവർക്ക് അത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ,അങ്ങനെ ചില അവസ്ഥയിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. മീഡിയയിൽ ആണ് നടിയാണ് എന്നൊക്കെ പറയുമ്പോൾ തന്നെ ചിലർ ഫോൺ കട്ട് ചെയ്തു പോയിട്ടുണ്ട്. വിവാഹാലോചന തുടങ്ങിയ സമയത്ത് അത്തരത്തിലുള്ള സംഭവങ്ങളാണ് കൂടുതലായും ഉണ്ടായിരുന്നത്. ശ്രീജു വന്നത് എൻറെ ഭാഗ്യമായാണ് ഞാൻ കരുതുന്നത്.
ഇത് ഒരു അറേഞ്ച്ഡ് മാര്യേജ് ആണ് . ഞങ്ങളുടെ അമ്മമാരായിരുന്നു ആദ്യം സംസാരിച്ചത് പിന്നീടാണ് ഞങ്ങൾക്ക് നമ്പർ നൽകുന്നത്. ആദ്യം എനിക്ക് ഇതിലേക്ക് കടക്കുന്നതിന് അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നെല്ലാം ആയിരുന്നു ഞാൻ ചിന്തിച്ചത്. ശ്രീജു ആകട്ടെ കാര്യങ്ങളെ വളരെ ഈസിയായി ചിൽഡ് ഔട്ട് ചെയ്യുന്ന വ്യക്തിയാണ്. ലണ്ടനിൽ ജനിച്ചു വളർന്നതുകൊണ്ടുതന്നെ അതിൻറെതായ ചില കൾച്ചറൽ ഡിഫറൻസും അവർക്കുണ്ട്. അവിടെ ചെന്നാൽ എന്ത് ചെയ്യും എന്നല്ലാന്നുള്ള പേടിയിലിരിക്കുമ്പോൾ ആണ് ഞങ്ങൾ പരസ്പരം കാണുന്നതും സംസാരിക്കുന്നത്. അപ്പോൾ ഞാൻ എൻറെ കൺസേർണുകൾ പറഞ്ഞു, എന്നാൽ ശ്രീജു പറഞ്ഞത് വിവാഹശേഷം ദുബായിൽ നിന്നും മാറേണ്ട കാര്യമില്ല, താൻ അക്കൗണ്ടൻറ് ആയതുകൊണ്ട് തന്നെ എവിടെ വേണമെങ്കിലും ഇരുന്ന് ജോലി ചെയ്യാമെന്നായിരുന്നു. അതോടെയാണ് എനിക്ക് ഈ കാര്യത്തിൽ താൽപര്യമായതും മുന്നോട്ട് പോകാൻ തീരുമാനിച്ചതും.
വളരെ ഈസി ഗോയിങ് ആയിട്ടുള്ള ഒരു വ്യക്തിയാണ് ശ്രീജു, എന്നാൽ ഞാൻ ഒരിക്കലും അങ്ങനെയല്ല കുറച്ച് ടെൻഷൻ അടിക്കുന്ന കൂട്ടത്തിലാണ്. ഞാൻ അല്പം ടെൻഷനിൽ സംസാരിച്ചാലും അദ്ദേഹം അതിനെ കൂൾ ആയി കാണും അതാണ് എന്നെ ആകർഷിച്ച ഒരു കാര്യവും . ശരിയായ സമയത്ത് ശരിയായ ഒരു വ്യക്തിയെ തന്നെ എനിക്ക് കിട്ടിയെന്ന് ഞാൻ വിശ്വസിക്കുന്നു. എൻഗേജ്മെൻറ് വളരെ ചെറിയ രീതിയിൽ ഇന്റിമേറ്റ് ഫാമിലി പ്രൈവറ്റ് ഇവന്റായി നടത്തണം എന്നുള്ളതായിരുന്നു എൻറെ ആഗ്രഹം. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഏറ്റവും വേണ്ടപ്പെട്ട കുറച്ചുപേർ മാത്രം പങ്കെടുത്ത് കൊണ്ടുള്ള ഒരു ചടങ്ങ്.