മോഹൻലാലിനെ നായകനാക്കി കൊണ്ട് രഞ്ജിത്ത് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു സ്പിരിറ്റ് . തിയേറ്ററുകളിൽ മികച്ച വിജയം കാഴ്ചവച്ചുകൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന കൊച്ചു താര സുന്ദരിയാണ് നന്ദന വർമ്മ . ആദ്യ ചിത്രം ഇതായിരുന്നു എങ്കിൽ കൂടിയും നന്ദന എന്ന താരത്തിന് കൂടുതൽ ശ്രദ്ധിക്കപ്പെടാൻ സാധിച്ചത് അയാളും ഞാനും തമ്മിൽ എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ്.
ഈ ചിത്രത്തിൽ കലാഭവൻ മണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകൾ വേഷത്തിലാണ് നന്ദന എത്തിയത്. പൃഥ്വിരാജിനൊപ്പം ഉള്ള ചില ഇമോഷണൽ രംഗങ്ങളിൽ നന്ദന മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇന്നും ആ സിനിമയിലൂടെയാണ് താരത്തെ പലരും തിരിച്ചറിയുന്നത്. അതിനുശേഷവും നിരവധി സിനിമകളിൽ നന്ദന ബാലതാരമായി പ്രത്യക്ഷപ്പെട്ടു. പിന്നീട് താരത്തിന്റെ കരിയറിൽ വഴിത്തിരിവായ ഒരു വേഷം ലഭിക്കുന്നത് ഗപ്പി എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിലെ താരത്തിന്റെ ആമിന എന്ന വേഷത്തെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു.
ആ ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഒരുപാട് യുവാക്കളുടെ ഹൃദയമാണ് കവർന്നത്. പിന്നീട് അഞ്ചാം പാതിരാ, വാങ്ക്, ഭ്രമം തുടങ്ങിയ സിനിമകളാണ് നന്ദനയുടെതായി പുറത്തിറങ്ങിയത്. ആരാധകർ ഇനി ആകാംക്ഷയോടെ കാത്തിരിക്കുന്നത് നന്ദനയുടെ നായിക അരങ്ങേറ്റത്തിന് ആയാണ്. അഭിനയമികവുകൊണ്ട് ഒട്ടും വൈകാതെ അത് സംഭവിക്കും എന്നും ഒരു തിരക്കുള്ള യുവതാര നായികയായി താരം മാറും എന്നുമാണ് പ്രേക്ഷകർ കരുതുന്നത്.
സോഷ്യൽ മീഡിയയിലെ സജീവതാരമായ നന്ദന പലപ്പോഴും തൻറെ മേക്കോവർ ഫോട്ടോഷൂട്ടുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുണ്ട്. നന്ദനയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത് . ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയെടുത്ത ഫോട്ടോഗ്രാഫർ ഡെയ്സി ഡേവിഡ് ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. കറുപ്പ് നിറത്തിലെ ഗൗൺ ധരിച്ച് എത്തിയ താരം ഗ്ലാമറസ് ആയാണ് പോസ് ചെയ്തിട്ടുള്ളത്.