മലയാളികളുടെ അഭിമാനവും ഇന്ത്യൻ സിനിമകളിൽ അറിയപ്പെടുന്ന നടിയാണ് ശ്വേതാ മേനോൻ. ഇപ്പോൾ ഇതാ ലക്ഷദ്വീപ് വിഷയത്തിൽ തന്റെ വ്യക്തിപരമായ പ്രതികരണം വ്യക്തമാക്കിരിക്കുകയാണ് നടി ശ്വേതാ മേനോൻ. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. കുറിപ്പിൽ താരം പറഞ്ഞത് ഇങ്ങനെ “വസുധൈവ കുടുബത്തിൽ വിശ്വസിക്കുന്നു. ഭാരതം പഠിപ്പിക്കുന്നത് ലോകത്തെ ഒന്നായി കാണാൻ ആണ്. എന്റെ രാജ്യം വൈകാരികമായ് ഒരിടമാണ്. ഒരു സൈനികന്റെ മകൾ എന്ന നിലയിൽ ഞാൻ എന്റെ രാജ്യത്ത് ഓർത്തു അഭിമാനം കൊള്ളുന്നു.
നിങ്ങൾ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും. ലക്ഷദ്വീപും, ആൻഡമാനും നമ്മളുടെ രാജ്യവും കണ്ടതിന് ശേഷം നമുക്ക് മറ്റ് രാജ്യങ്ങൾ കാണാൻ പോകാം. ഇന്ത്യയിലെ ദ്വീപുകൾ കാണാനും അവ ആസ്വദിക്കാനും നമ്മളുടെ പ്രാദേശിക ടൂറിസത്തെ കൈപിടിച്ചു ഉയർത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്” എന്നതാണ് തന്റെ കുറിപ്പിൽ ആരാധകരോട് പറഞ്ഞത്. കൂടാതെ താൻ ആദ്യം പോകുന്നത് അവിടെയായിരിക്കുമെന്ന് താരം കൂട്ടിചേർത്തു. കഴ്‌തിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധ നേടിയ ഒന്നായിരുന്നു ലക്ഷദ്വീപിന്റെ മനോഹാരിത പ്രധാനമന്ത്രി ആസ്വദിക്കുന്ന ചിത്രങ്ങൾ.
സ്‌നോർകെല്ലിങ് ചെയ്യുന്നത്തിന്റെയും കടൽ തീരത്ത് ഇരുന്ന് കടലിന്റെ ഭംഗി ആസ്വദിക്കുന്നത്തിന്റെയും ചിത്രങ്ങളായിരുന്നു അദ്ദേഹം എക്‌സിൽ പങ്കുവെച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ ചിത്രങ്ങൾ ഇന്ത്യ മുഴുവൻ വൈറലായി മാറിയിരുന്നു. കൂടാതെ ഈയൊരു മനോഹാരിത കണ്ടിറയാൻ അദ്ദേഹം എല്ലാവരെയും ലക്ഷദ്വീപിലേക്ക് വിളിച്ചു. എന്നാൽ ഇത് മാലിദ്വീപിന്റെ ടൂറിസത്തെ നശിപ്പിക്കാൻ വേണ്ടിയുള്ള തന്ത്രമാണ് അദ്ദേഹം എല്ലാവരെയും ലക്ഷദ്വീപിലേക്ക് ക്ഷണിച്ചതെന്ന് മാലി മന്ത്രിമാർ ആരോപിക്കുന്നുണ്ട്.
അതിൽ കൂടുതലാ ഗുരുതരമായ ആരോപണമാടായി മുന്നോട്ട് വന്നത് മന്ത്രി മറിയം ഷിയുനയായിരുന്നു. നരേന്ദ്ര മോദി കോമാളിയാണെന്നും ഇസ്രായേൽ രാജ്യത്തിന്റെ കളിപാവയാണ് എന്നാണ് ആദ്ദേഹം എക്‌സിൽ ഉന്നയിച്ച ആരോപണം. ഇതിന്റെ പിന്നാലെ ആരോപണം വിവാദമായതോടെ ചുരുങ്ങിയ സമയം കൊണ്ട് ട്വീറ്റ് പിൻവലിക്കുകയായിരുന്നു. കൂടെ നരേന്ദ്ര മോദിയെയും ഇന്ത്യയെ അപകീർത്തിക്കാൻ ശ്രെമിച്ചത്തിനു മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തു.