റാംപ് വാക്കിൽ ആരാധകരുടെ മനം മയക്കി നടി തമന്ന ഭാട്ടിയ..!

ബോളിവുഡ് സിനിമയിലൂടെ കരിയർ ആരംഭിച്ച പിന്നീട് തെന്നിന്ത്യയിലും നിരവധി ആരാധകരെ സ്വന്തമാക്കിയ താരസുന്ദരിയാണ് നടി തമന്ന ഭാട്ടിയ. തമന്ന ആദ്യമായി അഭിനയിക്കുന്നത് 2005-ൽ റിലീസ് ചെയ്ത ബോളിവുഡ് ചിത്രമായ ചാന്ദ് സെ റോഷൻ ഷെഹറ എന്ന ഹിന്ദി സിനിമയിലാണ് . തന്റെ പതിനഞ്ചാം വയസ്സിൽ സിനിമയിൽ നായികയായി രംഗപ്രവേശനം ചെയ്ത താരം കൂടിയാണ് തമന്ന . തെലുങ്കിൽ ശ്രീ എന്ന ചിത്രത്തിലൂടെയും തമിഴിൽ കേഡി എന്ന ചിത്രത്തിലൂടെയും താരം അരങ്ങേറ്റം കുറിച്ചു.


2007-ൽ പുറത്തിറങ്ങിയ ക്യാമ്പസ് ചിത്രമായ ഹാപ്പി ഡേയ്സ് ആണ് തമന്നയുടെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ചത്. ഈ ചിത്രം യുവ പ്രേക്ഷകർക്കിടയിൽ വമ്പൻ ഹിറ്റായി മാറുകയായിരുന്നു. കേരളത്തിലും ഈ ചിത്രം ഹിറ്റായി മാറിയതോടെ മലയാളി പ്രേക്ഷകർ ഉൾപ്പെടെ നിരവധി ആരാധകരെയാണ് തമന്നയ്ക്ക് ലഭിച്ചത്. അയൺ, സൂറ, പൈയാ തുടങ്ങിയ സിനിമകളിൽ തമന്ന തമിഴിൽ നായികയായി വേഷം ഇട്ടതോടെ താരത്തിന്റെ ആരാധക വൃന്ദം വർദ്ധിച്ചു. പല ഭാഷകളിലും വേഷമിട്ട തമന്ന ഇതുവരെയും മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്തിരുന്നില്ല.

എന്നാൽ ഒട്ടും വൈകാതെ അത് സംഭവിക്കാൻ പോകുകയാണ്. 17 വർഷക്കാലമായി അഭിനയരംഗത്ത് സജീവമായി തുടരുന്ന തമന്നയുടെ ആദ്യ മലയാള ചിത്രത്തിൻറെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ദിലീപിനെ നായകനാക്കി കൊണ്ട് അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിലാണ് താരം നായികയായി വേഷമിടുന്നത് .

തമന്ന മുംബൈയിൽ സംഘടിപ്പിച്ച ലാക്ക്മീ ഫാഷൻ വീക്കിൽ പങ്കെടുത്തിരുന്നു. ഗ്ലാമറസ് ലുക്കിൽ എത്തിയ താരം ഒരു മോഡലിനെ പോലെ റാംപ് വാക്ക് ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇതേ വേഷത്തിൽ മനോഹരമായ ഒരു ഫോട്ടോ ഷൂട്ടും താരം ചെയ്തിട്ടുണ്ട്. പ്രീതി ജൈന്റെ കോസ്റ്റ്യുമാണ് താരം ധരിച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് സാന്റോസ് ആണ്. സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത് മോഹിത് റായ് ആണ് .