മലയാള സിനിമയിലെ ഒരു ശ്രദ്ധേയ താരവും രാഷ്ട്രീയ പ്രവർത്തകനുമായ നടൻ കൃഷ്ണകുമാറിന്റെ കുടുംബം മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. ഈ താര കുടുംബത്തിലെ ഓരോരുത്തരും പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയിട്ടുമുണ്ട്. മൂത്ത മകൾ അഹാന കൃഷ്ണ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയും മലയാള സിനിമയിലെ ഒരു ശ്രദ്ധേയ യുവ നായികയുമായി മാറിയിട്ടുണ്ട്. രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വച്ച് അഹാനയ്ക്ക് ഈ ചിത്രത്തിൽ വേണ്ടത്ര ശ്രദ്ധ നേടിയെടുക്കുവാൻ സാധിച്ചില്ല എങ്കിലും വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം പിന്നീട് അഭിനയിച്ച അനിയത്തി റോളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുവാൻ സാധിച്ചു.
സിനിമയിൽ ശോഭിക്കുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒട്ടേറെ ആരാധകരെ സ്വന്തമാക്കുവാൻ ഈ താരത്തിന് സാധിച്ചിരുന്നു. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസരായി മാറിയ അഹാന തൻറെ അനിയത്തിമാരെ കൂടി പ്രേക്ഷകർക്ക് സുപരിചിതരാക്കി മാറ്റി. അങ്ങനെ ഏറെ ആരാധകരുള്ള ഒരു താര കുടുംബമായി ഇവരുടെ ഇത് മാറി.
അഹാനയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തിയ അടി ആണ് . ഈ ചിത്രത്തിൽ മനോഹര പ്രകടനം തന്നെയാണ് അഹാന കാഴ്ചവച്ചത്. ഇനി താരത്തിന്റെതായി ഒരുങ്ങുന്ന പുത്തൻ ചിത്രം നാൻസി റാണിയാണ്. ഒരു മ്യൂസിക് വീഡിയോ സ്വന്തമായി അഭിനയിച്ച് സംവിധാനം ചെയ്തുകൊണ്ട് ഒരു സംവിധായിക എന്ന നിലയിലും അഹാന തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഫോട്ടോ ഷൂട്ടുകൾ പങ്കുവെച്ചും യാത്ര വിശേഷങ്ങൾ പോസ്റ്റ് ചെയ്തും സാമൂഹ്യ മാധ്യമങ്ങളിലെ ഒരു നിറസാന്നിധ്യമായി മാറിയ അഹാനയുടെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. നീല നിറത്തിലുള്ള സാരി ധരിച്ച് അതിസുന്ദരിയായാണ് അഹാന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഫഷീന ഷാജഹാൻ സ്റ്റൈലിൽ നിർവഹിച്ച താരത്തിന്റെ ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് അഭിജിത് സനിൽ കസ്തൂരി ആണ് . താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് ഫെമി ആൻറണി ആണ് .