ഷോർട്സ് ധരിച്ച് അതിസുന്ദരിയായി നടി അഹാന കൃഷ്ണ ; വൈറലാകുന്ന ചിത്രങ്ങൾക്കൊപ്പം നിരവധി വിമർശനങ്ങളും …

താരങ്ങളുടെ മക്കൾ അഭിനയരംഗം തന്നെ തിരഞ്ഞെടുക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. പ്രേക്ഷകർ എക്കാലവും ഉറ്റുനോക്കി കൊണ്ടിരിക്കുന്നതും ഇത്തരം താരപുത്രിമാരുടെയും പുത്രന്മാരുടെയും കടന്നു വരവ് തന്നെയാണ്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് എത്തിപ്പെടുന്നത് എളുപ്പമാണ് എങ്കിലും അവിടെ പിടിച്ചുനിൽക്കണമെങ്കിൽ തങ്ങളുടെ കഴിവ് തന്നെ വേണം. അത്തരത്തിൽ അഭിനയരംഗത്തേക്ക് എത്തിപ്പെടുന്ന വരും പിന്നീട് അവിടെ ശോഭിക്കുന്നവരും ആയ താരങ്ങളുടെ മക്കൾ ചുരുക്കം മാത്രമേ ഉള്ളൂ. അതിൽ എടുത്ത് പറയാവുന്ന ഒരു താരപുത്രിയാണ് നടി അഹാന കൃഷ്ണ .

നടൻ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂന്നുപേരും സിനിമയിൽ വേഷമിട്ടിരുന്നു എങ്കിലും ശോഭിച്ചത് മൂത്തമകളായ അഹാന തന്നെയാണ്. എന്നാൽ കടന്നു വരവിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടുവാൻ താരത്തിന് സാധിച്ചിരുന്നില്ല. ഞാൻ സ്റ്റീവ് ലൂപ്പസ് എന്നതായിരുന്നു ആദ്യ ചിത്രം . പരാജയം നേരിട്ട ചിത്രത്തിനു ശേഷം അഭിനയത്തിൽ ഒരു ഇടവേള എടുത്ത് മൂന്നുവർഷത്തെ ഗ്യാപ്പിന് ശേഷമാണ് അഹാന വീണ്ടും സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ നായികയായിട്ടായിരുന്നില്ല തിരിച്ചുവരവ് , പകരം സഹനടി വേഷത്തിൽ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ അനിയത്തിയായി വേഷമിട്ട അഹാന വീണ്ടും രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലൂക്ക എന്ന ചിത്രത്തിൽ അഭിനയിച്ചത്. ഈ ചിത്രം താരത്തിന്റെ കരിയറിൽ വൻവഴിതിരിവാണ് സൃഷ്ടിച്ചത്. ഇതിലെ നായിക വേഷം താരത്തിന് നിരവധി അവസരങ്ങളും ഒട്ടേറെ ആരാധകരെയും നേടിക്കൊടുത്തു. ഇന്നിപ്പോൾ മലയാള സിനിമയിലെ സജീവ താരമായി മാറിയിരിക്കുകയാണ് അഹാന കൃഷ്ണ .

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരം കൂടിയാണ് അഹാനയും കുടുംബവും . ഇപ്പോൾ താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് അഹാന പങ്കുവച്ച തന്റെ പുത്തൻ ചിത്രങ്ങളാണ്. ഷോർട്സ് ധരിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത് അമ്മ സിന്ധു കൃഷ്ണകുമാറാണ് . തന്റെ ജന്മനാടായ തിരുവനന്തപുരത്ത് നിന്നാണ് ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.