മലയാളത്തിൽ പുറത്തിറങ്ങിയ ടോവിനോ തോമസ് ചിത്രം മായനദിയിലൂടെ മലയാളി പ്രേക്ഷക മനസ്സുകളിൽ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാളത്തിലൂടെ കരിയറിനെ തുടക്കം കുറിച്ച ഈ താരം ഇന്ന് തെന്നിന്ത്യയിലെ ഏറെ തിരക്കുള്ള മുൻനിര നായികമാരിൽ ഒരാളാണ്. തമിഴിലെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവന്റെ ഭാഗമായി കൊണ്ട് തന്റെ കരിയറിലെ ഉയർച്ച ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഐശ്വര്യ . ആദ്യഭാഗത്തിൽ പൂങ്കുഴലി എന്ന ശ്രദ്ധേയ കഥാപാത്രമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ഐശ്വര്യ ഇപ്പോഴിതാ ഈ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്.
മണി രത്നം അണിയിച്ചൊരുക്കിയ ഇത്തരമൊരു വമ്പൻ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് തൻറെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു എന്ന് പല അഭിമുഖങ്ങളിലും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ പി എസ് ടുവിന്റെ റിലീസിന് മുന്നോടിയായിട്ടുള്ള പ്രമോഷൻ പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ 28നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. പ്രേക്ഷകരും പൂങ്കുഴലിയുടെ മനോഹരമായ രണ്ടാം ഭാഗത്തിലെ പെർഫോമൻസ് കാണാനായി കാത്തിരിക്കുകയാണ്.
ഐശ്വര്യ ആകട്ടെ ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി ഫോട്ടോഷൂട്ടുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ താരം പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഐശ്വര്യയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പച്ച കളർ സാരി ധരിച്ച് ആരാധക മനം കീഴടക്കുന്ന രക്ഷപ്പെട്ടിരിക്കുകയാണ് ഐശ്വര്യം. മോണിക്ക നിധിയുടെ ഡിസൈനിലുള്ള സാരിയാണ് ഐശ്വര്യ അണിഞ്ഞിട്ടുള്ളത്. ആമി പട്ടേൽ സ്റ്റൈലിംഗ് നിർവഹിച്ച താരത്തിന്റെ അതിമനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് കിരൺ സായി ആണ് .
കൊച്ചിയിലും പൊന്നിയിൻ സെൽവൻ ടീം പ്രമോഷന്റെ ഭാഗമായി എത്തിയിട്ടുണ്ട്. ഐശ്വര്യ ഇവിടെയും അഭിമുഖങ്ങളും നൽകിയശേഷം തിരിച്ച് ചെന്നൈയിലേക്ക് തന്നെ പോകും. ഐശ്വര്യയോടൊപ്പം ഈ പ്രമോഷൻ ചടങ്ങിൽ വിക്രം, ജയം രവി, കാർത്തി, തൃഷ, ശോഭിത ധുലിപാല എന്നിവരും കൊച്ചിയിലേക്ക് എത്തിയിരുന്നു. ചിത്രത്തിൻറെ ആദ്യഭാഗം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ 500 കോടിയിൽ അധികമാണ്. രണ്ടാം ഭാഗവും ഇതേ കളക്ഷൻ സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് ഏവരും .