മലയാളത്തിലെ ഒരു ഭാഗ്യ നായിക എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് നടി ഐശ്വര്യ ലക്ഷ്മി. 2017 ൽ മലയാള സിനിമയിലേക്ക് ചുവടുവെച്ച ഈ താരം ആദ്യ ചിത്രത്തിൽ വേണ്ടത്ര തിളങ്ങാൻ സാധിച്ചില്ലെങ്കിലും അതേ വർഷം തന്നെ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ ഒട്ടുമിക്ക മലയാളി പ്രേക്ഷകരുടെയും മനസ്സിൽ ഇടം നേടി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ആയിരുന്നു ആദ്യ സിനിമ എന്നാൽ ഐശ്വര്യയുടെ കരിയറിൽ വഴിത്തിരിവ് ഉണ്ടാക്കിയത് മായാനദി എന്ന ചിത്രമായിരുന്നു. ആ ചിത്രത്തിലെ ബോൾഡ് ആയ കഥാപാത്രം നിരവധി ആരാധകരെയാണ് ഐശ്വര്യയ്ക്ക് നേടിക്കൊടുത്തത്.
ചുരുങ്ങിയ കാലയളവ് കൊണ്ട് മലയാള സിനിമയിലെ ഒട്ടുമിക്ക യുവ നായകന്മാരുടെയും നായികയായി അഭിനയിച്ച് മലയാളത്തിലെ ഒരു മുൻനിര താരമായി മാറുവാൻ ഐശ്വര്യയ്ക്ക് സാധിച്ചു. അതേസമയം തന്നെ അന്യഭാഷകളിലേക്കും താരം ചുവടുവെയ്ക്കുകയും അവിടെ തന്റേതായ ഒരു ഇരിപ്പിടം നേടിയെടുക്കുകയും ചെയ്തു. തമിഴിലും ഐശ്വര്യ മികച്ച രീതിയിൽ തിളങ്ങി നിൽക്കുകയാണ്. 2019ലായിരുന്നു തമിഴിലേക്കുള്ള രംഗപ്രവേശനം. ഇന്ന് തമിഴ് ചലച്ചിത്ര ലോകത്തെയും ഒരു ശ്രദ്ധേയ താരമായി മാറുവാൻ സാധിച്ചിട്ടുണ്ട്. 2022 തെലുങ്ക് ചിത്രങ്ങളിലും ഐശ്വര്യ വേഷമിടുവാൻ ആരംഭിച്ചു.
മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ക്രൈം ത്രില്ലർ ചിത്രം ക്രിസ്റ്റഫർ ആണ് ഐശ്വര്യയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം . ഇനി റിലീസ് ചെയ്യാനുള്ള കിംഗ് ഓഫ് കൊത്ത എന്ന ദുൽഖർ ചിത്രമാണ്. താരത്തിന്റെ കരിയറിലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു മണിരത്നം അണിയിച്ചൊരുക്കിയ പൊന്നിൻ സെൽവൻ എന്ന തമിഴ് ചിത്രം . ഈ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിലും ഐശ്വര്യ വേഷമിടുന്നുണ്ട് ഏപ്രിൽ 28നാണ് ഇതിൻറെ റിലീസ്.
സിനിമയിൽ ഇതുപോലെതന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഐശ്വര്യ ഒരു നിറ സാന്നിധ്യമാണ്. മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച താരം ഇന്നും അത് പിന്തുടരുന്നുണ്ട്. പലപ്പോഴും ഐശ്വര്യയുടെ മോഡൽ ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കീഴടക്കാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റെഡ് കളർ സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ എത്തിയ താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് ധന്യ രാഘവൻ ആണ് . കിടിലൻ ലുക്കിലാണ് ഐശ്വര്യ ലക്ഷ്മി ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.