ചലച്ചിത്ര ലോകത്തേക്ക് കാതലിൽ സോദപ്പുവധു യെപ്പടി’ എന്ന തമിഴ് സിനിമയിലൂടെ രംഗപ്രവേശനം ചെയ്ത് താരമാണ് നടി ഐശ്വര്യ മേനോൻ. അതിനുശേഷം നായികയായി ആപ്പിൾ പെണ്ണേ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഈ രണ്ട് തമിഴ് ചിത്രങ്ങൾക്ക് ശേഷം കന്നടയിലും താരം തൻറെ സാന്നിധ്യം അറിയിച്ചു. കന്നടയിൽ അരങ്ങേറ്റം കുറിച്ചത് ദശവല എന്ന ചിത്രത്തിലൂടെയാണ്.
അതിനുശേഷം ഈ താരം മലയാള സിനിമയിലേക്കും ചുവടുവെച്ചു. മൺസൂൺ മാങ്കോസ് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയായാണ് ഐശ്വര്യ അഭിനയിച്ചത്. പക്ഷേ ആ ചിത്രം വേണ്ടത്ര വിജയം നേടിയിരുന്നില്ല. ഐശ്വര്യ യഥാർത്ഥത്തിൽ ഒരു മലയാളി ആണെങ്കിലും ജനിച്ചതും വളർന്നതും എല്ലാം തമിഴ്നാട്ടിലെ ഈറോഡ് എന്ന സ്ഥലത്താണ് .
വീര, തമിഴ് പടം 2, നാൻ സിരിത്താൽ, വീഴം തുടങ്ങി തമിഴ് ചിത്രങ്ങളിലും ഐശ്വര്യ വേഷമിട്ടിരുന്നു. വെബ് സീരീസായ തമിഴ് റോക്കേഴ്സിലും ഐശ്വര്യ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം തെലുങ്ക് ചിത്രമായ സ്പൈ ആണ്. തെലുങ്കിലെ താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്. 30 ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ മാത്രമായി ഐശ്വര്യയ്ക്ക് ഉള്ളത്.
മോഡലിംഗ് രംഗത്തും തിളങ്ങുന്ന ഐശ്വര്യ സോഷ്യൽ മീഡിയയിൽ കൂടുതലും ഗ്ലാമർ ചിത്രങ്ങളാണ് പങ്കുവെക്കാറുള്ളത്. കുറച്ച് ദിവസങ്ങളായി പോസ്റ്റുകൾ ഒന്നും ചെയ്യാതിരുന്ന ഐശ്വര്യ ഇപ്പോഴിതാ തന്നെ മിസ്സ് ചെയ്തു എന്ന് ചോദിച്ചു കൊണ്ട് കുറച്ചു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഹോട്ട് ലുക്ക് ഫോട്ടോസ് ആണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ചിത്രങ്ങൾ വൈറലാക്കി മാറ്റി. ആരാധകരിൽ ചിലർ കമൻറ് ചെയ്യുന്നത് ഏത് ഡ്രെസ്സിൽ വന്നാലും ഐശ്വര്യ ഹോട്ട് ആണ് എന്നാണ്.