മലയാളത്തിലെ പ്രശസ്ത സംവിധായകൻ ലാൽ ജോസ് അണിയിച്ചൊരുക്കി 2009 ൽ പുറത്തിറങ്ങിയ ചിത്രമാണ് നീലത്താമര . നിരവധി പുതുമുഖ താരങ്ങളാണ് ഈ ചിത്രത്തിലൂടെ തങ്ങളുടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ആ താരങ്ങളിൽ ഒരാളാണ് നടി അമല പോൾ . ചിത്രത്തിലെ അമലയുടെ വേഷം വളരെ ചെറുതും അത്ര ശ്രദ്ധിക്കപ്പെടാത്തതും ആയിരുന്നു. ആദ്യ രണ്ടു ചിത്രങ്ങളിലൂടെ വേണ്ടത്ര സ്വീകാര്യത നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല.
2010 ൽ പുറത്തിറങ്ങിയ മൈന എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ഈ ചിത്രത്തിലൂടെ തന്റെ കരിയറിൽ വലിയൊരു വഴിത്തിരിവ് ഉണ്ടാക്കാൻ അമലയ്ക്ക് സാധിക്കുകയും ചെയ്തു. മൈനയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിൻറെ അവാർഡും താരം കരസ്ഥമാക്കി. പിന്നീട് അങ്ങോട്ട് ഒട്ടേറെ സിനിമകളുടെ ഭാഗമായ അമല തെന്നിന്ത്യയിലെ മുൻ നിര നായികയായി മാറുകയായിരുന്നു.
മോഹൻലാൽ ചിത്രം റൺ ബേബി റൺ , ഒരു ഇന്ത്യൻ പ്രണയകഥ,മിലി, ലൈല ഓ ലൈല, ദൈവതിരുമകൾ, വേട്ടൈ, വേലൈ ഇല്ല പട്ടധാരി, തലൈവ, നായക് തുടങ്ങി ശ്രദ്ധേയ ചിത്രങ്ങൾ ഉൾപ്പെടെ മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലായി നാല്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ക്രിസ്റ്റഫർ ആണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം .
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തന്റെ ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് അമല . നിരവധി ആരാധകർ ഉള്ളതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം വളരെ വേഗം വൈറലായി മാറാറുണ്ട്. അമല ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച പുത്തൻ ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ബാലിയിൽ ആഘോഷിക്കാനായി എത്തിയ താരം ബ്ലാക്ക് ബിക്കിനിയിൽ ഒരു പാറയുടെ മുകളിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.