യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരസുന്ദരിയാണ് മലയാളികളുടെ സ്വന്തം അമലാപോൾ . ഷൂട്ടിംഗ് തിരക്കുകൾ മാറ്റിവെച്ച് പലപ്പോഴും തന്റെ ജീവിതം ആഘോഷമാക്കാൻ യാത്രകൾ പോകാറുണ്ട് അമല . ഇപ്പോൾ താരം എത്തിപ്പെട്ടിരിക്കുന്നത് ബാലിയിലാണ്. പ്രകൃതി സൗന്ദര്യവും മാന്ത്രികതയും ഒരുപോലെ നിലകൊള്ളുന്ന സ്ഥലം എന്നാണ് ബാലിയെ വിശേഷിപ്പിക്കാറുള്ളത്. ഇവിടെ ആഘോഷിക്കാനായി എത്തിയ താരത്തിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇവിടെനിന്നുള്ള പുതിയ ചില ചിത്രങ്ങളും കൂടി പങ്കുവെച്ചിരിക്കുകയാണ് അമല .
ബാലിയിലെ ഗുനുങ് കാവി സെബതു ക്ഷേത്രത്തിൽ എത്തിയിരിക്കുകയാണ് താരം ഇപ്പോൾ . ഇവിടെയുള്ള ഒരു വിശുദ്ധ ജല കുളത്തിൽ ഇറങ്ങി നിൽക്കുന്ന അമലയെ ആണ് ഇപ്പോൾ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ” എനിക്ക് മാറ്റാൻ കഴിയാത്തത് സ്വീകരിക്കാൻ ജലത്തിൻറെ ശക്തി നൽകൂ ; എനിക്ക് കഴിയുന്ന കാര്യങ്ങൾ മാറ്റാനും ഊർജ്ജത്തിനും ധൈര്യത്തിനുമായി തീയുടെ ശക്തി നൽകു , വ്യത്യാസം അറിയാനുള്ള കഴിവിനായി വായുവിന്റെ ശക്തി നൽകും, എൻറെ പാത അറിയാനും നടക്കാനും ഉള്ള ശക്തിക്കായി ഭൂമിയുടെ ശക്തി നൽകണമേ ” എന്ന് കുറിച്ച് കൊണ്ടാണ് അമല തന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.
2009 മുതൽ അഭിനയരംഗത്ത് സജീവമായ താരമാണ് അമല പോൾ . മലയാളത്തിലൂടെ ആയിരുന്നു കരിയർ ആരംഭിച്ചത് എങ്കിലും പിന്നീട് തമിഴ്, തെലുങ്കു , കന്നട ചിത്രങ്ങളിൽ എല്ലാം താരം തൻറെ മികവ് തെളിയിച്ചു. നിലവിൽ ഹിന്ദിയിലേക്ക് ചുവട് വച്ചിരിക്കുകയാണ് അമല .
താരത്തിന്‍റേതായി പുറത്തിറങ്ങിയ അവസാനം മലയാള ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഉള്ള ക്രിസ്റ്റഫർ ആണ് . ദ്വിജ , പൃഥ്വിരാജിനൊപ്പം ഉള്ള ആടുജീവിതം തുടങ്ങിയവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ . ഒരു തമിഴ് ചിത്രവും താരത്തിന്റെതായി ഇറങ്ങാൻ ഉണ്ട് .