പ്രസവം സിസേറിയനായിരുന്നിട്ടും സിനിമയുടെ പ്രൊമോഷൻസിനിറങ്ങിയ നടി. കൂടെ കരുത്തായി ഭർത്താവ് ജഗത്തും| Amala Paul

ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് മലയാളത്തിൻ്റെ പ്രിയ നടി അമല പോൾ. പ്രസവത്തിന് മുൻപും അതിന് ശേഷവും തൻ്റെ സിനിമയുടെ പ്രമോഷൻ വർക്കിന് യാതൊരു മടിയും കൂടാതെ പങ്കെടുക്കുന്ന അമല പോൾ ശ്രദ്ധ നേടുകയാണ്

Amala-paul-husband-pics-viral-updates- media

2009 ൽ നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും പിന്നീട് തെന്നിദ്ധ്യൻ സിനിമയിലേക്കും കടന്നുവന്ന താരമാണ് അമല പോൾ. തൻ്റെ സിനിമാ ജീവിതത്തിലെ 15-ാം വർഷത്തിൽ എത്തിയിരിക്കുകയാണ് നടി.

തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ മികച്ച അവസരങ്ങൾ ലഭിച്ച നടി പിന്നീട് 2014 ൽ സംവിധായകൻ AL vijay യുമായി വിവാഹിതയാവുകയായിരുന്നു. എന്നാൽ 2017 ൽ ഇരുവരും വേർപിരിയികയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം 2023 ൽ അമലപോൾ സുഹൃത്തായ ജഗത്ത് ദേശായിയുമായി വീണ്ടും വിവാഹിതയായി. ഇപ്പോഴിതാ അമല ഒരു ആൺകുഞ്ഞിൻ്റെ അമ്മയായിരിക്കുകയാണ്

Amala-paul- Pregnant-husband-pics-viral-updates- media

അടുജീവിതം സിനിമയിൽ നായികയായിരുന്ന അമല നിറവയറുമായി ചിത്രത്തിൻ്റെ പ്രൊമോഷൻസിനിറങിയത് ശ്രദ്ധയാകർഷിച്ചിരുന്നു . ഇപ്പോളിതാ തൻ്റെ പ്രസവത്തിന് ശേഷം അതും സിസേറിയന് ശേഷവും അമല തൻ്റെ ഭർത്താവിനൊപ്പം തൻ്റെ റിലീസായ Level cross എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻസിൻ്റെ ഭാഗമായി തീയറ്റർ വിസിറ്റിൽ എല്ലാം പങ്കെടുത്തിരിക്കുകയാണ്.

തൻ്റെ ഭർത്താവ് ജഗത്തിനെ പരിചയപ്പെട്ട് ഒരു മാനത്തിന് ശേഷം താൻ ഗർഭിണി ആയെന്നും തൻ്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കൂട്ടായി നിന്നിരുന്ന മാതാപിതാക്കൾക്കും സുഹൃത്തുകൾക്കുമൊപ്പം ഇപ്പോൾ ഭർത്താവ് ജഗത്തും ഉണ്ടെന്ന് അമലപോൾ പറഞ്ഞു.

ഇലൈ എന്നാണ് തൻ്റെ മകന് അമല പോൾ ഇട്ടിരിക്കുന്ന പേര്. സിനിമ വളരെ ഇഷ്ടമുള്ള ഭർത്താവ് ജഗത്തിൻ്റെ സപ്പോർട്ട് വളരെ വലുതാണ് എന്ന് അമല പറയുന്നു. സിനിമകൾ ചെയ്യാനും കംഫർട്ട് സോണിൽ ഒരുങ്ങി കൂടാൻ നോക്കാതെ വർക്ക് ചെയ്യാനും ജഗത്ത് നൽകുന്ന സപ്പോർട്ട് ചെറുതല്ല എന്ന് അമല പറയുന്നു.