ബ്ലൗസ് ലെസ്സ് സാരിയിൽ അതി സുന്ദരിയായി നടി അനശ്വര രാജൻ ; ആരാധകരുടെ മനം കവരുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലായി മാറുന്നു …

ഉദാഹരണം സുജാത എന്ന സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി വേഷമിട്ടുകൊണ്ട് സിനിമ ലോകത്തേക്ക് കടന്നുവന്ന താരമാണ് നടി അനശ്വര രാജൻ . ആദ്യ ചിത്രത്തിൽ തന്നെ മനോഹരമായി അഭിനയിച്ചുകൊണ്ട് അനശ്വര ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റുകയും നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തുകയും ചെയ്തു. പിന്നീട് അനശ്വര വേഷമിട്ടത് മിസ്റ്ററി ത്രില്ലർ ചിത്രമായിരുന്ന എവിടെ എന്നതിലായിരുന്നു.

അനശ്വരയുടെ കരിയറിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു താരം പ്രധാന വേഷത്തിൽ അഭിനയിച്ച തണ്ണീർ മത്തൻ ദിനങ്ങൾ . ഒട്ടേറെ പുതുമുഖ താരങ്ങൾ അണിനിരന്ന ഈ ചിത്രം വളരെ ചെറിയ ബഡ്ജറ്റിൽ അണിയിച്ചൊരുക്കുകയും 50 കോടിയിലേറെ ബോക്സ് ഓഫീസ് കളക്ഷൻ നേടുകയും ചെയ്തു. ചിത്രം ഹിറ്റ് ആയതോടെ അനശ്വര എന്ന താരം മലയാള സിനിമയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. പിന്നീട് താരം ടൈറ്റിൽ റോളിൽ എത്തിയ ചിത്രമായിരുന്നു സൂപ്പർ ശരണ്യ. ഇതും വിജയ ചിത്രമായിരുന്നു.

അനശ്വരയുടെ കഴിഞ്ഞ വർഷമിറങ്ങിയിരുന്ന ചിത്രങ്ങളാണ് അവിയൽ, മൈക്ക് തുടങ്ങിയവ. തെന്നിന്ത്യൻ സുന്ദരി തൃഷയ്ക്കൊപ്പം വളരെ പ്രധാനപ്പെട്ട ഒരു വേഷം അനശ്വര ചെയ്ത ചിത്രമായിരുന്നു രംകി. നിലവിൽ താരം ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. അനശ്വര രാജന്റെ ബോളിവുഡ് രംഗപ്രവേശനം യാരിയാൻ 2 എന്ന ചിത്രത്തിലൂടെയാണ്.

ഫോട്ടോഷോട്ടുകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് അനശ്വര. പലപ്പോഴും താരം തന്റെ ഫോട്ടോഷൂട്ടുകളുടെ പേരിൽ മോശം കമന്റുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ഹൃദയം കീഴടക്കി കൊണ്ട് പുത്തൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് അനശ്വര. ബ്ലൗസ് ലെസ് സാരി ധരിച്ചാണ് താരം എത്തിയിരിക്കുന്നത്. റിസ്വാനാണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. അനശ്വരയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം പ്രണയവിലാസം ആണ് .