അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടുകയും മികച്ച പ്രശംസ നേടിയെടുക്കുകയും ചെയ്ത താരങ്ങളിൽ ഒരാളായിരുന്നു നടി അനശ്വര രാജൻ . ബാലതാരമായിട്ടാണ് മലയാള സിനിമയിലേക്ക് ചുവട് വച്ചത്. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ ലേഡീ സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെ മകൾ വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആദ്യ ചിത്രത്തിന്റെതായ യാതൊരു പരിഭ്രാന്തിയും കൂടാതെ മനോഹരമായാണ് അനശ്വര ഈ ചിത്രത്തിൽ വേഷമിട്ടത്.
തൊട്ടടുത്ത ചിത്രത്തിൽ നായികയായിട്ടായിരുന്നു അരങ്ങേറ്റം. പുതുമുഖങ്ങൾ അണിനിരന്ന തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ താരം പ്രധാന വേഷത്തിൽ എത്തി. ഈ ചിത്രമാകട്ടെ 50 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടുകയും ചെയ്തു. പിന്നീട് താരം ടൈറ്റിൽ റോളിൽ എത്തിയ സൂപ്പർ ശരണ്യ എന്ന ചിത്രവും ഹിറ്റായി മാറിയതോടെ അനശ്വരയ്ക്ക് അന്യഭാഷകളിൽ നിന്നും അവസരങ്ങൾ ലഭിച്ചു തുടങ്ങി.
മലയാളത്തിലും തമിഴിലുമായി താരം ഇപ്പോൾ ഏറെ തിരക്കിലാണ്. ഇരുഭാഷകളിലുമായി 2 ചിത്രങ്ങളാണ് ഇപ്പോൾ തന്നെ താരത്തിന്റെതായി പുറത്തിറങ്ങിയത്. തമിഴ് ഇപ്പോൾ റിലീസ് ചെയ്തത് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയുടെ റീമേക്കായ തഗ്സിൽ ആണ് . പ്രണയവിലാസമാണ് മലയാളത്തിൽ അവസാനമായി ഇറങ്ങിയത്. ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത് മമിത ബൈജു അർജുൻ അശോകൻ മിയ എന്നിവരാണ് .
ഈ ചിത്രത്തിൻറെ വിജയാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ചടങ്ങിൽ അനശ്വര പങ്കെടുത്തപ്പോൾ ഉള്ള താരത്തിന്റെ മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചിത്രങ്ങൾ കണ്ട് ആരാധകർ കമൻറ് ചെയ്തിരിക്കുന്നത് താരം എന്തൊരു ക്യൂട്ട് ആണ് എന്നാണ്. അനശ്വരയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ഷാനു , രാഹുൽ എന്നിവരാണ് . അനശ്വര ഇനി അഭിനയിക്കാൻ ഒരുങ്ങുന്നത് യാരിയാൻ 2 എന്ന ബോളിവുഡ് ചിത്രത്തിലാണ്.