ലെഹങ്കയിൽ അതീവ സുന്ദരിയായി നടി അനശ്വര രാജൻ … ചിത്രങ്ങൾ ഏറ്റെടുത്ത് താരത്തിന്റെ ആരാധകർ…

വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയരംഗത്ത് തന്റേതായ സ്ഥാനം കരസ്ഥമാക്കാൻ സാധിച്ച താരസുന്ദരിയാണ് നടി അനശ്വര രാജൻ . ഇതിനോടകം നിരവധി സിനിമകളിൽ നായികയായി വേഷമിട്ട അനശ്വര വെറും 20 കാരി മാത്രമാണ്. ഈ ചെറു പ്രായത്തിൽ നിന്ന് തന്നെ മലയാള സിനിമയിൽ ശോഭിച്ചു ഇന്നിപ്പോൾ തമിഴിലേക്കും ബോളിവുഡിലേക്കും വരെ ചേക്കേറിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ആരാധകരുള്ള ഒരു താരം കൂടിയാണ് അനശ്വര.

മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാറായ മഞ്ജു വാര്യരുടെ മകൾ റോൾ ചെയ്തു കൊണ്ടാണ് മലയാള സിനിമയിൽ അനശ്വര അരങ്ങേറ്റം കുറിക്കുന്നത്. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ കടന്നുവന്ന താരം തണ്ണീർ ദിനങ്ങൾ എന്ന സിനിമയിലെ നായിക വേഷം ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. പിന്നീട് നായിക വേഷം ചെയ്ത സൂപ്പർ ശരണ്യ എന്ന ചിത്രവും ഹിറ്റായി മാറിയതോടെ അനശ്വരയുടെ കരിയർ വൻ ഉയർച്ചകളിലേക്ക് എത്താൻ ആരംഭിച്ചു. താരത്തിന്റേതായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം പ്രണയവിലാസം ആണ് .

ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഈ ചിത്രം . ഈ ചിത്രത്തിന് പുറമേ തഗ്സ് എന്ന ഒരു തമിഴ് ചിത്രവും അനശ്വരയുടെതായി റിലീസ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ വമ്പൻ ഹിറ്റായി മാറിയ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൻറെ ഹിന്ദി പതിപ്പായ യാരിയൻ 2 ആണ് ഇനി അനശ്വര്യയുടെതായി റിലീസ് ചെയ്യാനുള്ളത്. അനശ്വരയുടെ അരങ്ങേറ്റ ബോളിവുഡ് ചിത്രമായ ഈ ചിത്രത്തിൽ മലയാളി താരം പ്രിയ വാര്യരും അഭിനയിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് അനശ്വരയുടെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്. വൈറ്റ് കളർ സ്റ്റൈലിഷ് ലെഹങ്ക ധരിച്ച് അതീവ സുന്ദരിയായാണ് അനശ്വര ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് യാമി ആണ് . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ആതിര എം എസ് ആണ് . അവരുടെ തന്നെ ബൊട്ടിക്കിന്റെ വസ്ത്രമാണ് അനശ്വര ധരിച്ചിരിക്കുന്നത്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് റിസ്വാൻ ആണ് .