ബാലതാരമായി സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുകയും ചെറുപ്രായത്തിലെ ഗംഭീര അഭിനയ മികവുകൊണ്ട് പ്രേക്ഷക മനസ്സുകൾ കീഴടക്കുകയും ചെയ്ത താരമാണ് അനിഖ സുരേന്ദ്രൻ. അനിഖ നായികയാകുന്ന ആദ്യ മലയാള ചിത്രം ഇന്നുമുതൽ തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഏറെ വർഷങ്ങളായി സിനിമ മേഖലയിൽ ബാലതാരമായി തിളങ്ങുകയാണ് അനിഖ .
അതുകൊണ്ടുതന്നെ പ്രേക്ഷകർ ഈ അടുത്തായി ഉറ്റുനോക്കി കൊണ്ടിരുന്നത് താരത്തിന്റെ നായിക അരങ്ങേറ്റം തന്നെയായിരുന്നു. അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഈ താരം നായികയായും സിനിമയിൽ തിളങ്ങും എന്നുള്ളത് പ്രേക്ഷകർക്ക് ഉറപ്പുള്ള കാര്യമായിരുന്നു. ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലാണ് താരം നായികയായി വേഷമിടുന്നത്. അനിഖയുടെ ലിപ് ലോക്ക് രംഗങ്ങളോട് കൂടി പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ട്രെയിലർ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്.
മലയാളത്തിൽ ആദ്യമായാണ് അനിഖ നായികയാകുന്നത് എങ്കിലും താരത്തിന്റെ നായിക അരങ്ങേറ്റം നടന്നത് തെലുങ്ക് ചിത്രത്തിലാണ്. ഈ വർഷം തന്നെ പുറത്തിറങ്ങിയ ബുട്ട ബൊമ്മ എന്ന തെലുങ്ക് സിനിമയിലാണ് താരം നായികയായത്. മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ കപ്പേള എന്ന സിനിമയുടെ തെലുങ്കു പതിപ്പാണ് ബുട്ട ബൊമ്മ . ലവ് ഫുള്ളി യുവേഴ്സ് വേദ എന്ന മലയാള ചിത്രവും അനിഖയുടെതായി പുറത്തിറങ്ങുന്നുണ്ട് . ഇന്ന് തന്നെയാണ് ഈ ചിത്രത്തിൻറെയും റിലീസ്. ഇതിൻറെ പ്രമോഷന്റെ ഭാഗമായി അനിഖ നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്.
താരം ധരിച്ചിരിക്കുന്ന ഫ്ലോറൽ ഫ്രോക്ക് ഡിസൈൻ ചെയ്തിരിക്കുന്നത് അനുഷ റെജിയുടെ എ.ആർ സിഗ്നേച്ചർ ഡിസൈൻസ് ആണ് . അരുൺ മാനുവൽ, ബെൻ ജോസഫ് എന്നിവർ ചേർന്നാണ് താരത്തിന്റെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. സ്റ്റൈലിഷ് ലുക്കിലാണ് അനിഖ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.