നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തിയ നേരം എന്ന ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിച്ച താരമാണ് നടി അഞ്ചു കുര്യൻ. മലയാള സിനിമകളിലാണ് താരം കൂടുതലായി വേഷമിട്ടിട്ടുള്ളത് എങ്കിലും ആരാധകർ ഒരുപാടുള്ളത് തമിഴിലാണ്. നേരം എന്ന ചിത്രത്തിനു ശേഷം അഞ്ചുവിന് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ആരംഭിച്ചു. പിന്നീട് താരം വേഷമിട്ടത് ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെൺകുട്ടികൾ എന്നീ സിനിമകളിലാണ്.
ആസിഫ് അലി നായക വേഷം ചെയ്ത കവി ഉദ്ദേശിച്ചത് എന്ന സിനിമയിലാണ് അഞ്ചു ആദ്യമായി നായികയായി അഭിനയിക്കുന്നത്. അതുകഴിഞ്ഞ് തമിഴ് ചലച്ചിത്രരംഗത്തും താരം നായികയായി അരങ്ങേറ്റം കുറിച്ചു. ടെലെങ്കിലും ചില ചിത്രങ്ങളിൽ അഞ്ചു വേഷമിട്ടിട്ടുണ്ട് . ഇപ്പോൾ അഞ്ചു തമിഴിലും മലയാളത്തിലും ഒരുപോലെ സജീവമായി തുടരുകയാണ്. ഷൂട്ടിങ് തിരക്കുകളിലും യാത്രകൾ പോകാൻ ഏറെ താൽപര്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് അഞ്ചുവും.
തൻറെ യാത്ര വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ പേജുകളിൽ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. തൻറെ യാത്രകളുടെ ചിത്രങ്ങൾ പതിവുപോലെ ഇത്തവണയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയയിലേക്കാണ് അഞ്ചു പോയിട്ടുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരം സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കുന്നത് അവിടെ നിന്നുള്ള തൻറെ ചിത്രങ്ങളാണ്. അവിടത്തെ പല പ്രധാന സ്ഥലങ്ങളും അഞ്ചു ഇതിനോടകം സന്ദർശിച്ചു കഴിഞ്ഞു.
മെൽബൺ, ഫിലിപ്പ് ഐലൻഡ്, ക്വീൻസ് ഐലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങളെല്ലാം അഞ്ചു പോസ്റ്റ് ചെയ്തിരുന്നു. അതുപോലെ തന്നെ അവിടെ സ്കൈ ഡൈവിംഗ് നടത്തുകയും ചെയ്തിരുന്നു താരം. അഞ്ജുവിന്റെ അവസാനമായി പുറത്തിറങ്ങിയത് തമിഴ് ചിത്രമായ സിംഗിൾ ശങ്കരനും സ്മാർട്ട് ഫോൺ സിമ്രാനും ആണ്. ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ ടി.എൻ 43-യാണ്. ഇന്ദിര എന്ന പേരിൽ ഒരു മലയാള ചിത്രവും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.