ഷെയിൻ നിഗം, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിലെത്തി ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കുമ്പളങ്ങി നൈറ്റ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയതാരമാണ് അന്ന ബെൻ . ഇതാരം പ്രശസ്ത തിരക്കഥാകൃത്ത് ആയ ബെന്നി പി നായരമ്പലത്തിന്റെ മകളാണ്. എന്നാൽ താരം അഭിനയരംഗത്തേക്ക് എത്തിയത് അച്ഛൻറെ സ്വാധീനത്തോടെ ഒന്നുമായിരുന്നില്ല. ഈ ചിത്രത്തിൻറെ ഓഡിഷനിൽ പങ്കെടുത്ത് സെലക്ട് ആയതാണ് അന്ന. ചിത്രം സൂപ്പർ ഹിറ്റ് ആയതോടെ ഇതിലെ നായിക താരവും മലയാള സിനിമയിൽ ശോഭിക്കാൻ ആരംഭിച്ചു.
തൻറെ അഭിനയ മികവുകൊണ്ട് തന്നെ നായിക പ്രാധാന്യമുള്ള നിരവധി ചിത്രങ്ങൾ അന്നയെ തേടിയെത്തി. അതേ വർഷം തന്നെ പുറത്തിറങ്ങിയ ഹെലൻ എന്ന ചിത്രത്തിലും ഗംഭീര പ്രകടനം തന്നെയായിരുന്നു അന്ന കാഴ്ചവച്ചത്. കപ്പേള , സാറാസ് , നാരദൻ , നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളിൽ മലയാളത്തിന്റെ യുവതാരങ്ങൾക്കൊപ്പം അന്ന വേഷമിട്ടിരുന്നു. പൃഥ്വിരാജ് സുകുമാരൻ , ആസിഫ് അലി , അപർണ ബാലമുരളി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കാപ്പ എന്ന ചിത്രമാണ് അന്നയുടേതായി അവസാനമായി റിലീസ് ചെയ്ത് മലയാള ചിത്രം .
എന്നിട്ട് അവസാനം, അഞ്ചു സെന്റും സെലീനയും, എന്നീ മലയാള സിനിമയും കൊട്ടുക്കാളി എന്ന തമിഴ് ചിത്രവും ആണ് നിലവിൽ അന്നയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. കൊട്ടുകാളി അന്നയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ്. കൊട്ടുകാളിയുടെ ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സൂരി ആണ് ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഒരു സജീവ താരമാണ് അന്ന. തൻറെ പുത്തൻ ചിത്രങ്ങളെ കുറിച്ചുള്ള വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി അന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ഈസ്റ്ററിനോടനുബന്ധിച്ച് താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടുന്നത്.